‘പ്രായം വീണ്ടും റിവേഴ്സ് ഗിയറാണല്ലോ’ ; പുതിയ ലുക്കിൽ മാസായി മമ്മൂട്ടി
അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി. 71 വയസ്സിലും പൗരുഷത്തിന്റെ പ്രതീകമായി ആരാധകർ മമ്മൂട്ടിയെ കാണുന്നു. മറ്റ് പല മുതിർന്ന നടൻമാരും nമാറിയ സിനിമാ ലോകത്തെ മനസ്സിലാക്കാതെ പോയപ്പോൾ മമ്മൂട്ടി പക്ഷെ ആ മാറ്റം ഉൾക്കൊണ്ടു. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി സനിമയിൽ അമ്പത് വർഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകർ പറയുന്നത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നതിന് ഒരുകാരണവും അതുതന്നെയാണ്. അത്തരത്തിൽ മമ്മൂട്ടി ഒരു ആഘോഷത്തിൽ പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയിരിക്കുകയാണ്. നിലവിൽ ദുബൈയിൽ ആണ് മമ്മൂട്ടി ഉള്ളത്.
ദുബൈയിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമ്മൂട്ടി. ഒപ്പം ഭാര്യ സുൽഫത്തും ഉണ്ട്. എം എ യുസഫ് അലിയും പങ്കെടുത്ത വിവാഹ വിരുന്നിൽ നല്ല സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. പാന്റും വൈറ്റ് ഷർട്ടിനും ഒപ്പം സിൽവർ ചെയിനും ധരിച്ചെത്തിയ മമ്മൂട്ടിയുടെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘പ്രായം വീണ്ടും റിവേഴ്സ് ഗിയറാണല്ലോ’, എന്നാണ് ഇവർ പറയുന്നത്. സാരി ആയിരുന്നു സുൽഫത്തിന്റെ വേഷം.
അതേസമയം മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം ഫെയിം രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ത്തിന്റെ റിലീസ് ഫെബ്രുവരി 15 നാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ‘The Age of Madness’ എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്റർ, ക്യാരക്ടർ പോസ്റ്റേർസ്, ഫസ്റ്റ് ലുക്ക് തുടങ്ങി ചിത്രത്തിന്റെതായ് പുറത്തുവിട്ട സൗണ്ട് ട്രാക്ക് അടക്കം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയിരിക്കുന്നത്.