അടിച്ച് കേറി ജോസേട്ടൻ…!!! ആ രാജ്യത്തും ഏറ്റവും പണം വാരിയ മലയാള ചിത്രം ” ടർബോ “
1 min read

അടിച്ച് കേറി ജോസേട്ടൻ…!!! ആ രാജ്യത്തും ഏറ്റവും പണം വാരിയ മലയാള ചിത്രം ” ടർബോ “

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി നിർമ്മിച്ച ചിത്രം തിയേറ്ററിൽ വിജയഗാഥ രചിക്കുകയാണ്. റെക്കോർഡ് കളക്ഷനോടെ ആദ്യദിനം പൂർത്തിയാക്കിയ ചിത്രം, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യയില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരിക്കുകയാണ് ചിത്രം. ഇത് സംബന്ധിച്ച അറിയിപ്പ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്സോഫീസില്‍ ചിത്രം ഇതിനകം 50 കോടി കടന്നിട്ടുണ്ട്. രണ്ടാം വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്.

മെയ് 23നാണ് ടർബോ ലോകമെമ്പാടും റിലീസിനെത്തിയത്. ഇന്ത്യയിൽ നിന്നു മാത്രമായി 7 കോടിയോളം രൂപയാണ് ചിത്രം ആദ്യദിനം കളക്ഷൻ നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടുന്ന മലയാള ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ടർബോ നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്.