മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് റിലീസിനൊരുങ്ങുന്നു ; പുതിയ ഗാനം പുറത്തുവിട്ടു
മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തൊപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്ഡേറ്റ്സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറില്‍ മമ്മൂട്ടിയായിരുന്നു തിളങ്ങി നിന്നത്. മമ്മൂട്ടി തെലുങ്കില്‍ ബോക്സ്ഓഫീസ് തൂത്തുവാരുമെന്നാണ് ആരാധകര്‍ പറയുന്നത്. നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനി നായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായകനായാണ് എത്തുന്നത്.
ഇപ്പോഴിതാ ‘ഏജന്റിലെ’ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി തിയറ്ററുകളിലെത്തും. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. നവാഗതയായ സാക്ഷി വിദ്യയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.
മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുപ്രസിദ്ധന്‍, ഏറ്റവും ക്രൂരനായ രാജ്യസ്നേഹി എന്നെല്ലാമാണ് മഹാദേവിനെക്കുറിച്ച് ടീസറില്‍ പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം റസൂല്‍ എല്ലൂരാണ് നിര്‍വഹിക്കുന്നത്. ഹിഹോപ്പ് തമിഴാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് നിര്‍വഹിക്കുന്നത് നവീന്‍ നൂലിയാണ്. കെ എന്റര്ടെയ്ന്മെന്റ്സും സുരേന്ദര്‍ സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം.