‘ബിഗ് ബി’ തീം സോംഗില്‍ കാരവാനില്‍ നിന്നിറങ്ങി മമ്മൂട്ടി ; കാതല്‍ ലൊക്കേഷന്‍ വീഡിയോ വൈറല്‍
1 min read

‘ബിഗ് ബി’ തീം സോംഗില്‍ കാരവാനില്‍ നിന്നിറങ്ങി മമ്മൂട്ടി ; കാതല്‍ ലൊക്കേഷന്‍ വീഡിയോ വൈറല്‍

മ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. സിനിമയുടെ ബോര്‍ഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടുകയുണ്ടായി. മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പുറത്തു വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സിനിമ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്.

മമ്മൂട്ടി കമ്പനിയാണ് കാതല്‍ സെറ്റിലെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. കാരവാനില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ പശ്ചാത്തലത്തില്‍ ബിഗ് ബിയിലെ തീം സോംഗ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുറ്റും കൂടി നിന്നവരെ അഭിവാദ്യം ചെയ്ത മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്ത് പോകുന്നത് വീഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ‘കാതലില്‍ അഭിനയിക്കുന്ന യുവ കോമളന്‍ .. നമ്മുടെ മമ്മുക്ക, ബിലാലിക്കാ’ എന്നെല്ലാമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. അതേസമയം ‘ബിലാല്‍ പ്രഖ്യാപിച്ചിട്ട് അഞ്ച് വര്‍ഷമായതിന്റെ ആഘോഷമായിട്ടാണേ ഈ ഗാനം വെച്ചിരിക്കുന്നതെന്നും ബിലാലിന്റെ പുതിയ അപ്‌ഡേറ്റ്‌സ് എത്രയും പെട്ടന്ന് പുറത്തുവിടണമെന്നും’ ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതല്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രം കൂടിയാണ് കാതല്‍. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക.

https://fb.watch/gT0QOsB8bw/

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണംനിര്‍വഹിക്കുന്നത് സാലു കെ. തോമസ് ആണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍. ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ് : അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ : അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ എന്നിങ്ങനെയാണ് കാതലിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.