
“ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി, അദ്ദേഹമാണ് എന്റെ ഇൻസ്പിരേഷൻ” : സിദ്ധാർഥ്
സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് സൂപ്പർ സ്റ്റാറുകൾക്ക് തന്നെയാണ് എന്നാൽ മറ്റു ഭാഷകളിലുള്ള താരങ്ങൾക്ക് മലയാളത്തിലെ താര രാജാക്കന്മാരോട് ഉള്ള ആരാധന കാണുമ്പോൾ അത് മലയാള സിനിമയ്ക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ്. അത്തരത്തിൽ ഒട്ടനേകം ആരാധകരുള്ള മലയാളത്തിലെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന മമ്മൂട്ടിയുടെ പല ചിത്രങ്ങളും മറ്റുഭാഷകളിലും റിലീസാകുന്നതോടെ ആരാധകരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് മമ്മൂക്കയെ പ്രകീർത്തിച്ചു കൊണ്ട് രംഗത്തെത്തിയത്.

ഇപ്പോഴിതാ തെന്നിന്ത്യയിലെ സൂപ്പർ നടനായ സിദ്ധാർത്ഥ് മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. തനിക്ക് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ ആയ വ്യക്തി മമ്മൂട്ടിയാണ് എന്നാണ് സിദ്ധാർത്ഥ പറയുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻ എന്നു പറയുന്നത് മമ്മൂട്ടിയാണ് എന്നും താരം പറഞ്ഞു കാരണം അദ്ദേഹം നായകനായും വില്ലനായും പേരെടുത്തു എന്നതല്ല അദ്ദേഹം പണ്ടു മുതലേ ഒരു മികച്ച നടൻ തന്നെയായിരുന്നു എന്നാണ് സിദ്ധാർഥ് പറയുന്നത്. അദ്ദേഹം സൂപ്പർ സ്റ്റാറും സ്റ്റാറും ആയത് അദ്ദേഹത്തിന്റെ കഴിവുകൊണ്ട് തന്നെയാണ് അദ്ദേഹം ഒരു പകരം വയ്ക്കാൻ ഇല്ലാത്ത നടനാണ് എന്നും സിദ്ധാർഥ് പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ ഈ സിനിമ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് തന്നെ അഭിമാനമാണെന്നും തരം കൂട്ടിച്ചേർത്തു.


മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയെ കുറിച്ച് താരങ്ങൾ ഇത്തരത്തിൽ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിക്കും അതൊരു അഹങ്കാരമാണ്. അഭിനയിക്കുന്ന ഓരോ സിനിമകളിലും വ്യത്യസ്തത പുലർത്താൻ മമ്മൂക്ക ശ്രമിക്കാറുണ്ട് അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാനും അത്രയേറെ ആരാധകരുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകലോകം ഓരോ സിനിമയിലും മമ്മൂക്ക കൊണ്ടുവരുന്ന വ്യത്യസ്തതകൾ ആരാധകരെ ഇപ്പോഴും അത്ഭുതപ്പെടുത്തുകയാണ്. മമ്മൂട്ടിയുടെ അഭിനയ മികവിനെക്കുറിച്ച് പറയുന്ന താരങ്ങളുടെ എണ്ണം എടുത്താൽ തന്നെ അദ്ദേഹത്തിന്റെ സിനിമയോടുള്ള ആവേശം മനസ്സിലാക്കാൻ സാധിക്കും.