‘എജ്ജാതി മനുഷ്യനാണിത് ‘ ; ചുള്ളനായി സിംഗപ്പൂരിൽ ചുറ്റിക്കറങ്ങി മമ്മൂട്ടി
മലയാളികളുടെ ഫാഷൻ ഐക്കണാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്. പ്രായം എഴുപത് കഴിഞ്ഞുവെന്നേയുള്ളു മനസിന് ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്നുണ്ട് മമ്മൂട്ടി. മമ്മൂക്കയുടെ വസ്ത്രധാരണമാണ് യൂത്തന്മാർ കോപ്പി ചെയ്യുന്നത്. പുതുപുത്തൻ ഫോട്ടോകളിലൂടെയും മമ്മൂട്ടി ആരാധകരെ ആവേശത്തിൽ ആഴ്ത്താറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായി നിൽക്കുന്നത്.
കൂളിംഗ് ഗ്ലാസ് ധരിച്ച്, തൊപ്പി വച്ച്, സ്റ്റൈലൻ പാന്റും ഷർട്ടും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയാണ് ഫോട്ടോയിൽ ഉള്ളത്. സിംഗപ്പൂരിൽ നിന്നുമുള്ളതാണ് ഫോട്ടോ. ചരിത്ര പ്രസിദ്ധമായ മെർലിയൺ ലയൺ ഫിഷ് പ്രതിമയുടെ അടുത്ത് സൈഡ് പോസിലാണ് മമ്മൂട്ടി നിൽക്കുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്. ‘എജ്ജാതി മനുഷ്യനാണിത്, വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ’, എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആയിരുന്നു റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 60കോടി അടുപ്പിച്ച് കളക്ഷന്‍ നേടിയിട്ടുണ്ട്. നിലവില്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ് ചിത്രം. ടര്‍ബോ ആണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. വൈശാഖ് ആണ് സംവിധാനം. മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്. ഓസ്ലറിന് ശേഷം മമ്മൂട്ടിയും മിഥുനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ട്. ആക്ഷന്‍- കോമഡി ഗണത്തില്‍ ഒരുങ്ങുന്ന ചിത്രം മെയ്യില്‍ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം.