
പകരം വെക്കാനില്ലാത്ത മഹാപ്രതിഭ മമ്മൂട്ടി സിനിമയിലെത്തിയിട്ട് 51 വര്‍ഷങ്ങള്‍! ആഘോഷമാക്കി ആരാധകര്‍
ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ട് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ലോകത്തിന് മുന്നില്‍ മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആ വള്ളത്തില്‍ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരന് മലയാള സിനിമയുടെ അമരക്കാരനാകുമെന്ന് ആരും തന്നെ വിചാരിച്ച് കാണില്ല. മലയാള സിനിമയിലേക്ക് മമ്മൂട്ടി കടന്നു വന്നിട്ട് 51 വര്‍ഷം പിന്നിടുകയാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ 51ാം വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. കോമണ്‍ ഡി.പി പുറത്തിറക്കിയും, മാഷപ്പ് വീഡിയോകളുമൊക്കെയായി സോഷ്യല്‍ മീഡിയ ഫുള്‍ മമ്മൂട്ടിയുടെ 51 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ ആഘോഷങ്ങളാണ്.
അഭിനയകുലപതിയുടെ 51 വര്‍ഷങ്ങള്‍, എന്നും മമ്മൂട്ടി എന്ന നടന് ഓരോ സിനിമാ പ്രേമികളെയും വിസ്മയിപ്പിക്കുന്നു എന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ‘ഒരുപാട് വീഴ്ചകളും താഴ്ചകളും അതിജീവിച്ചു തന്നിലെ പ്രതിഭയെ നിരന്തരം പരീക്ഷിച്ച് അഞ്ച് പതിറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പെടുത്ത സാമ്രാജ്യം. പകരം വെക്കാന്‍ ഇല്ലാത്ത മഹാപ്രതിഭ സിനിമയിലെത്തിട്ട് 51വര്‍ഷങ്ങള്‍’, ‘അഭിനയത്തോട് അടങ്ങാത്ത ആര്‍ത്തിയുള്ള മനുഷ്യന്റെ തിരശീലയിലെ 51 വര്‍ഷങ്ങള്‍’ എന്നിങ്ങനെ നിരവധി ക്യാപ്ഷനുകളോടെയാണ് സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം കുറിക്കുന്നത്. ട്വിറ്ററില്‍ ’51 ഇയേഴ്സ് ഓഫ് മമ്മൂട്ടിസം’ എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ് ആണ്.
നാല് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. സത്യന് ആദ്യമായി വാങ്ങിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടി പല തവണ വാങ്ങി. ഇതിനു പുറമേ 7 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിക്കുകയുണ്ടായി. പ്രേംനസീറിനെപ്പോലെ നിത്യഹരിതനായകനായി മമ്മൂട്ടി ഇന്നും തുടരുന്നു.
51 Years
6 Language’s
410+ Film’s
3 National Award’s
13 Film Fare Award’s
7 Kerala State Awards#51YearsOfMammoottysm 💎@mammukka | #Mammootty𓃵 pic.twitter.com/HcRTuDVQmY— Afsin Moh (@afsin369) August 6, 2022
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’, തെലുങ്ക് ചിത്രം ‘ഏജന്റ്’ തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍. നിലവില്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അഭിനയിക്കുന്നത്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായെത്തുന്നത്. ഇതുവരേയും പേരിടാത്ത ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്.