
“കനമുള്ള വിഷയങ്ങൾ വെറും സംഭാഷണത്തിൽ ഒതുക്കി.. ചില മാറ്റങ്ങളും ചില പൊളിച്ചെഴുത്തുകളും പുഴുവിൽ ഗംഭീരമായി വന്നിട്ടുണ്ട്..” : ‘പുഴു’ സിനിമയെ കുറിച്ച് മല്ലു അനലിസ്റ്റ്
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. പുഴു റിലീസ് ആയ അന്ന് മുതല്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സംവിധായികയെ പുഴത്തിയും, മമ്മൂട്ടിയുടെയും, പാര്‍വ്വതിയുടെയും അഭിനയത്തെ അഭിനന്ദിച്ചും ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ, സമകാലിക വിഷയങ്ങളും, സിനിമ നിരൂപണങ്ങളും, പൊളിക്ടിക്കല്‍ വിഷയവും പ്രേക്ഷകരോട് നിരന്തരം സംബധിക്കുന്ന പ്രശസ്ത യൂട്യൂബ് അവതാരകന്‍ ആയ മല്ലു അനലിസ്റ്റ് പുഴു എന്ന് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വനിത സംവിധായകര്‍ സിനിമയില്‍ കുറവായതിനാല്‍ പുഴു എന്ന ചിത്രത്തിന്റെ ഓരോ കടന്നു വരവും വളരെ ആകാംഷയോടെയാണ് നോക്കി കണ്ടതെന്ന് യൂട്യൂബ് അവതാരകന്‍ ആയ മല്ലു അനലിസ്റ്റ് പറഞ്ഞു. ചിത്രത്തില്‍ മമ്മൂട്ടി വില്ലനായി അഭിനയിക്കുന്നു, മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത സംഭവം തീം ആകുന്നു ഇങ്ങനെ ഉള്ള കേള്‍വികള്‍ കൂടിയാകുമ്പോള്‍ പുഴു എന്ന സിനിമയില്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കാനുള്ള സാധ്യത കൂടുതലാണ്. പുരോഗമനപരമായ ആശയങ്ങള്‍, വിപ്ലവകരമായ ചിന്തകള്‍, നിലവിലെ ചില വിവേചനങ്ങളോടുള്ള പ്രതിക്ഷേധം തുടങ്ങിയ കാര്യങ്ങള്‍ സിനിമയില്‍ കാണാന്‍ സാധിക്കുന്നതും പതിവാണ്. പണ്ട് സിനിമയില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ചില അനീതികളെ ഇന്ന് ഇത്തരത്തിലുള്ള സിനിമ എന്ന മാധ്യമം തന്നെ തിരുത്തി കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
പുഴുവെന്ന സിനിമയുടെ കാര്യം പറയുകയാണെങ്കില്‍ ചില മാറ്റങ്ങളും, ചില പൊളിച്ചെഴുത്തുകളും പുഴുവെന്ന സിനിമയില്‍ ഗംഭീരമായി വന്നിട്ടുണ്ടെന്നും, അതേസമയം, ചിലതെല്ലാം ഒരു ഡിഫന്‍സ് പോലെ ഉപയോഗിച്ച് ക്വാളിറ്റി നഷ്ടപ്പെടുത്തിയിട്ടുമുണ്ടെന്നാണ് മല്ലു അനലിസ്റ്റ് പറയുന്നത്. സിനിമ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ജാതി ചിന്തകള്‍, ദുരഭിമാന കൊലകള്‍, നഗരവത്കരണം, വീടിനുള്ളിനെ ഫാസിസ്റ്റ് അടിച്ചേല്‍പ്പിക്കലുകള്‍ എന്നിങ്ങനെ നീളും സിനിമയ്ക്കുള്ളിലെ സംഭവങ്ങള്‍. കുറേസമയം, നന്നായി ഇഴഞ്ഞതിന് ശേഷം പെട്ടെന്ന് എന്തൊക്കെയോ പറഞ്ഞ് അവസാനിപ്പിച്ചത് പോലെയാണ് സിനിമ തോന്നിയത്. കനമുള്ള വിഷയങ്ങള്‍ വെറും സംഭാഷണത്തില്‍ ഒതുക്കുകയാണ് സിനിമയില്‍ ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമണിഞ്ഞ മമ്മൂട്ടി ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു. മമ്മൂട്ടി എന്ന നടനെ അത്രത്തോളം ആഴത്തിലാണ് സംവിധായിക പുഴു എന്ന സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ശക്തമായൊരു തിരക്കഥയ്ക്ക് മുകളില്‍ നിന്നു കൊണ്ട് ജീവിക്കുന്ന മമ്മൂട്ടിയെയാണ് സിനിമയില്‍ കാണാന്‍ സാധിക്കുക. മമ്മൂട്ടിയുടെ ഇളയ സഹോദരിയയായാണ് പാര്‍വ്വതി തിരുവോത്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഇഷ്ടപ്പെട്ട ആളുമൊത്ത് ജീവിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ തയ്യാറായ കഥാപാത്രത്തെയാണ് പാര്‍വ്വതി ചിത്രത്തില്‍ അവതരിപ്പിച്ചത്. അതേസമയം, കാലം എത്ര തന്നെ മാറിയാലും മനുഷ്യന്റെ ഉള്ളില്‍ മാറാതെ നില്‍ക്കുന്ന ജാതി വിവേചനത്തിന്റെ യാഥാര്‍ഥ്യമാണ് ചിത്രത്തിലൂടെ സംവിധായിക നമുക്ക് കാണിച്ചു തരുന്നത്.