ഒരിക്കൽ ദുരനുഭവം ഉണ്ടായാൽ അതെക്കുറിച്ച് ആരോടെങ്കിലും പറയണ്ടേ?? അതൊന്നും ചെയ്യാതെ 19 തവണ ഉപദ്രവിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല; നിലപാട് പറഞ്ഞ് മല്ലിക സുകുമാരൻ
1974 പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദൻറെ ചിത്രത്തിൽ വേഷമിട്ടു കൊണ്ട് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് മല്ലിക സുകുമാരൻ. മലയാളം,തമിഴ് എന്നീ ചലച്ചിത്രമേഖലയിൽ തിളങ്ങിനിന്നിരുന്ന സാഹചര്യത്തിലാണ് മോഹ മല്ലിക എന്ന മല്ലികയുടെ വിവാഹം മലയാള ചലച്ചിത്ര നടനായ സുകുമാരനും ആയി നടക്കുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന താരം സുകുമാരന്റെ മരണശേഷം തൻറെ അഭിനയ ജീവിതം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കെ കെ രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് താരത്തിന്റെ തിരിച്ചുവരവിലെ ആദ്യ അഭിനയ പരമ്പര. വളയം, സ്നേഹ ദൂരം, സ്ത്രീ ഒരു സാന്ത്വനം, പൊരുത്തം എന്നിവ മല്ലിക അഭിനയിച്ച പ്രശസ്ത സീരിയൽ പരമ്പരകളാണ്. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് ഫിലിം അവാർഡ് താരത്തിന് ലഭിക്കുകയുണ്ടായി.
രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെയാണ് സിനിമ മേഖലയിലേക്കുള്ള താരത്തിന്റെ രണ്ടാം തിരിച്ചുവരവ്. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളികൂട് എന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് മല്ലിക അവതരിപ്പിച്ചത്. ചോട്ടാമുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയും മല്ലികയുടെ രണ്ടാം തിരിച്ചുവരവിലെ ഹിറ്റ് ചിത്രങ്ങൾ തന്നെയാണ്. സീമാൻ സംവിധാനം ചെയ്ത വാഴ്ത്തുക്കളിലൂടെ താരം തമിഴ് രംഗത്തേക്ക് ചുവടു വയ്ക്കുകയുണ്ടായി. ഇപ്പോൾ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ലൈംഗിക അതിക്രമ ആരോപണമുന്നയിച്ച യുവതാരം എത്തിയിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.
മോശക്കാരൻ ആണെന്നറിഞ്ഞിട്ടും വീണ്ടും എന്തിനാണ് അങ്ങോട്ടേക്ക് പെൺകുട്ടി പോയതെന്നാണ് മല്ലികയുടെ ചോദ്യം. തവണ വിളിച്ചുവരുത്തി ഉപദ്രവിച്ചു എന്ന് പറയുന്നത് വിശ്വാസയോഗ്യമായി തോന്നുന്നില്ല എന്നും ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ വീണ്ടും അയാളുടെ അരികിലേക്ക് എന്തിനാണ് പോകുന്നത് എന്നും താരം ചോദിക്കുന്നു. ഒരിക്കൽ ദുരനുഭവം ഉണ്ടായാൽ അതെക്കുറിച്ച് ആരോടെങ്കിലും പറയണ്ടേ… അതൊന്നും ചെയ്യാതെ 19 തവണ ഉപദ്രവിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്നും മല്ലികാ സുകുമാരൻ പറയുന്നു. സിനിമയിലാണ് ഏറ്റവും മാന്യമായ കാര്യം സംഭവിക്കുന്നതെന്ന് ജനങ്ങൾക്കുമുന്നിൽ തെളിയിക്കേണ്ടത് സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും ഒരു നൂറായിരം സംഘടന ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും സംഘടനയ്ക്കകത്ത് 100 പേരിൽ പത്തുപേർക്ക് സ്വാർത്ഥ താല്പര്യം ഉണ്ടെങ്കിൽ എല്ലാം അവിടെ തീരുന്നു എന്നു മല്ലിക പറയുന്നു. എന്തൊക്കെയാണ് കേൾക്കുന്നത് ഇതൊക്കെ സത്യമാണോ? സിനിമയിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? കേട്ടുകേൾവിപോലുമില്ലാത്ത കാര്യമാണ് നടക്കുന്നതെന്നും മല്ലിക പറയുന്നു.