‘മാളികപ്പുറം ഒരു ഹിന്ദു സിനിമയാണെന്നോ, ദൈവ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്നോ വിശ്വസിക്കുന്നില്ല’; കുറിപ്പ് വൈറല്‍
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി നേടി. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിച്ചത്. ഒടിടി വന്നപ്പോഴും ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. തിയേറ്ററില്‍ സിനിമ കണ്ടവരും വീണ്ടും വീണ്ടും വീട്ടിലിരുന്ന് മാളികപ്പുറം കാണുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിരവധി പേര്‍ സിനിമ കണ്ടതിന്‌ശേഷം സോഷ്യല്‍ മീഡികളില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇപ്പോള്‍ മാളികപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ സിനിമയല്ല പലരുടെയും മനസ്സിലേക്ക് ഓടി വരുന്നത്. മറിച്ചു പല insident കളും, സംഭവങ്ങളും, പലരുടെയും പേരുകളും ഒക്കെയാണ് മനസ്സിലേക്ക് ആദ്യം ഓടിവരുന്നത്. ശേഷം ആണ് സിനിമയെയും സിനിമയുടെ മറ്റു ഘടകങ്ങളും എല്ലാം ഓര്‍മ്മവരുള്ളൂ. തിയേറ്റര്‍ റിലീസിന് ശേഷം hotstar ല്‍ ott റിലീസ് ചെയ്ത മലയാള സിനിമ മാളികപ്പുറം.
സംവിധാനം Vishnu Sasi Shankar,
Unni Mukundan,Manoj K. Jayan,Sreepath,Saiju Kurup മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റിലീസിന് സിനിമ കണ്ടിരുന്നു എങ്കിലും സിനിമയെ കുറിച്ച് പറയാന്‍ ഇപ്പോള്‍ ott റിലീസ് വരെ കാത്തിരിക്കേണ്ടി വന്നു. സിനിമ ഒരു ‘നല്ല സിനിമ ‘ യായി തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഈ സിനിമ ഒരു ഹിന്ദു സിനിമയാണെന്നോ, ഇത് ദൈവ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. ഇതിന്റെ അണിയറക്കാര്‍, ഇതിലെ മുന്‍ പിന്‍ നിരക്കാര്‍ വിശ്വസിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല.
ഏതൊരു പ്രേക്ഷകനും കണ്ട് ആസ്വദിക്കാവുന്ന, ആദ്യം മുതല്‍ അവസാനം വരെ lag ഇല്ലാതെ കാണാന്‍ പറ്റിയ ഒരു സിനിമയായി തന്നെയാണ് എനിക്ക് തോന്നിയത്.
കഥയും, സംവിധാനവും, മേക്കിങ്ങും, പാട്ടുകളും, ഡയലോഗുകളും അങ്ങനെ സിനിമയില്‍ നെഗറ്റീവ് ആയി ഒന്നും തോന്നിയില്ല. ആക്ഷന്‍ രംഗങ്ങളും ഒപ്പം ഇമോഷണല്‍ രംഗങ്ങളും നല്ല രീതിയില്‍ തന്നെ എടുത്തിട്ടുണ്ട്. പ്രകടനങ്ങളിലേക്ക് വന്നാലും എല്ലാവരും നന്നായി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചെറിയ കുട്ടികളുടെ അഭിനയവും, ഡയലോഗ് ഡെലിവറിയും, കോമഡികളും എല്ലാം work out ആയിട്ടുണ്ട്. ഒപ്പം നല്ല നല്ല സീനുകളും സ്‌ക്രീനില്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്.
ഉണ്ണിമുകുന്ദന്‍ തന്റെ കഥാപാത്രം വൃത്തിക്ക് ചെയ്ത് വെച്ചിട്ടുണ്ട്. ട്രൈലര്‍ കണ്ടപ്പോള്‍ ഞാനടക്കം എല്ലാവരും വിചാരിച്ചിരുന്ന പോലെ അല്ല സിനിമയില്‍ കണ്ടത് കൊണ്ട് ഒരുപാട് ആശ്വാസമായി. അവസാനത്തെ ആ തിരിച്ചറിവുകള്‍ goosebumps തരുന്ന രീതിയില്‍ എടുക്കാനുള്ള സാധനം ഉണ്ടായിരുന്നു. എങ്കിലും അത്യാവശ്യം കുഴപ്പില്ലാതെ ചെയ്ത് വെച്ചിട്ടുണ്ട്.
സിനിമയില്‍ നെഗറ്റീവ് ഒന്നും തോന്നിയില്ലെങ്കിലും. സിനിമക്ക് ശേഷമുള്ളതും ശേഷം നടന്ന കാര്യങ്ങള്‍ മാത്രമേ എനിക്ക് നെഗറ്റീവ് ആയി തോന്നിയുള്ളൂ.
NB: നിങ്ങള്‍ക്ക് തോന്നിയ നെഗറ്റീവ് പങ്കുവെക്കാം
സ്‌നേഹപൂര്‍വ്വം
അജയ് പള്ളിക്കര