10 കോടിയുടെ കളക്ഷൻ നേടി മാളികപ്പുറം, ഉണ്ണിമുകുന്ദന്റെ കരിയർബെസ്റ്റ്
നല്ല സിനിമ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ ചിത്രം ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ തീയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മാളികപ്പുറം എന്ന ചിത്രം. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. സിനിമ തിയേറ്ററിൽ ആരാധകരുടെ കൈയ്യടി നേടുകയാണ്. പുറത്തിറങ്ങിയ ആദ്യ വാരത്തെക്കാളും കൂടുതൽ കളക്ഷൻ രണ്ടാം വാരത്തിൽ ചിത്രം നേടിക്കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രമായി 10 മുതൽ 12 കോടി വരെ സിനിമ നേടിക്കഴിഞ്ഞു . മറ്റു ഇന്ത്യൻ വിപണികളിലും വിദേശ വിപണികളിലും സിനിമ ഇപ്പോൾ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്.
നിർമ്മാതാക്കളുടെ തിയേറ്റർ വിഹിതത്തിൽ നിന്നു തന്നെ ലാഭം നേടിയ സിനിമ ഒ ടി ടി റിലീസിലൂടെയും സാറ്റലൈറ്റ് അവകാശങ്ങളിലൂടെയും വലിയ നേട്ടം കൈവരിക്കുമെന്ന് ഉറപ്പാണ്. കാവ്യ ഫിലിം കമ്പനിയുടെയും, ആൻ മെഗാ മീഡിയയുടെയും ബാനറിൽ ആണ് സിനിമ പുറത്തിറങ്ങിയത്. ചിത്രം തിയേറ്ററിലെത്തിയതിനു ശേഷം തന്നെ സിനിമയ്ക്ക് പിന്നിലും മുൻപിലുമുള്ള നിരവധി ആളുകൾ ആണ്മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നത്. സിനിമ കണ്ടു കഴിഞ്ഞ ഓരോ പ്രേക്ഷകന്റെയും. മനസ്സിൽ ഉണ്ണി മുകുന്ദൻ എന്ന താരത്തിന്റെ കരിയറിലെ മികച്ച സിനിമ തന്നെയാണ് മാളികപ്പുറം എന്ന് തന്നെ പറയുകയാണ്.
മികച്ച ഒരു തിയേറ്റർ അനുഭവം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്. ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ തൊടുന്ന തിരക്കഥയും മേക്കിങ്ങും ആണ് സിനിമയുടെ പ്രത്യേകത എന്നും നിരൂപകർ പറയുന്നു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയ ബാലതാരങ്ങളെയും ആരാധകർ ഇരുകയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഹൗസ് ഫുൾ ഷോയുമായി മുന്നേറുന്ന സിനിമയ്ക്ക് ആരാധകർ പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. പൂർണ്ണമായും ഒരു കുടുംബ ചിത്രം ആയതു കൊണ്ട് തന്നെ ഫാമിലി പ്രേക്ഷകർ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മിക്ക തീയേറ്ററുകളിലും ഹൗസ് ഫുൾ ഷോകളുമായി ആണ് സിനിമ പ്രദർശനം തുടരുന്നത്.