വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിനെതിരെ മലയാളികളുടെ രൂക്ഷവിമർശനം !! ട്രോളുകളും വ്യാപകമാകുന്നു
1 min read

വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിനെതിരെ മലയാളികളുടെ രൂക്ഷവിമർശനം !! ട്രോളുകളും വ്യാപകമാകുന്നു

നീതി ലഭിക്കാതെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ട്ടപ്പെട്ട പെൺകുട്ടി വിസ്മയയുടെ വിയോഗത്തിൽ കേരളം മുഴുവൻ വലിയ പ്രതിഷേധങ്ങളും ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്. നടൻ ജയറാമും ഈ വിഷയത്തിമേലുള്ള തന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.”ഇന്ന് നി…… നാളെ എന്റെ മകൾ” എന്ന കുറിപ്പോടെ വിസ്മയയുടെ ചിത്രം ജയറാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ജയറാം പങ്കുവച്ച പോസ്റ്റിനു താഴെ വന്ന കമന്റ്കളും പിന്നീട് വന്ന സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ജയറാമിന് പ്രതികൂലമായാണ് വന്നത്. നാളുകൾക്കു മുമ്പ് ജയറാമും അദ്ദേഹത്തിന്റെ മകൾ മാളവികയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ആ കാലയളവിൽ ആ പരസ്യം വലിയ രീതിയിൽ ട്രോളുകൾ നേരിടുകയും ചെയ്തിരുന്നു. വിവാഹ ആഭരണങ്ങളുടെ കളക്ഷനെ സംബന്ധിക്കുന്ന പരസ്യത്തിൽ ജയറാമിന്റെ ഡയലോഗ് ഇങ്ങനെയായിരുന്നു:, “എന്തൊരു വേഗാല്ലേ കാലത്തിനു… എന്റെ ചക്കിയാ നിങ്ങളുടെ മാളവിക. കുഞ്ഞ് കൊലുസും കിലുക്കി നടന്ന ആ കുസൃതിയിൽ നിന്ന് ഇപ്പോൾ വലിയൊരു ജിമിക്കിക്കാരി പെൺകുട്ടികൾ ഉള്ള എല്ലാ അച്ഛനമ്മമാരും സ്വപ്നം കാണും അവളുടെ വിവാഹം അവൾ ഏറ്റവും സുന്ദരി ആകുന്ന ആ നിമിഷം അത് നമ്മളല്ലേ ഒരുക്കേണ്ടത്.” ഈ ഡയലോഗിന്റെ തെറ്റായ സന്ദേശം ചൂണ്ടിക്കാട്ടിയാണ് നടൻ ജയറാമിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധ സ്വരങ്ങൾ ഉയർന്നുവരുന്നത്.

വിസ്മയക്ക് അനുശോചനം അറിയിച്ചു കൊണ്ട് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനു താഴെ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് ആളുകൾ ചെയ്ത ചില പ്രധാന കമന്റ്കൾ ഇങ്ങനെ: “വിവാഹത്തിന് സ്വർണ്ണം നിർബന്ധമാണ് എന്ന അർത്ഥത്തിലുള്ള ജ്വല്ലറിയുടെ പരസ്യത്തിൽ മകളെ ഉൾപ്പെടുത്തിയ നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ പറയാൻ സാധിക്കുന്നു ? ഓർമ്മയില്ലേ, ചക്കിയുടെ കല്യാണം എന്ന ഒരു പരസ്യം”.”Shall i remind you something… സർ, നിങ്ങൾ തന്നെ അല്ലെ രണ്ട് മാസം മുൻപ് എന്റെ ചക്കി നിങ്ങളുടെ മാളവിക എന്ന് പറഞ്ഞ് മലബാർ ഗോൾഡ്ന്റെ പരസ്യം ചെയ്തത് നിലപാട് എപ്പോളും ഒന്ന് ആയിരിക്കുന്നത് ആണ് നല്ലത്”.”താങ്കൾ അല്ലേ ചക്കിയേ കെട്ടിക്കണം എന്ന് പറഞ്ഞ് മലബാർ ഗോൾഡിന്റെ പരസ്യം എടുത്തത് അതായത് സ്വർണം, സ്ത്രീധനം കൊടുക്കണം എന്ന് പറയാതെ പറഞ്ഞത്.അഭിനയം നിങ്ങളുടെ ജോലി ആണെന്നറിയാം… എന്നാലും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പരസ്യങ്ങളിൽ നിന്ന് മാറി നിന്നിട്ട് പോരേ ഇത്തരം ഉപദേശങ്ങൾ….”

“എന്റെ ചക്കി ഏറ്റവും സുന്ദരി ആകുന്നത് 250 കിലോ സ്വർണം അണിയുമ്പോൾ ആണ് എന്നാണ് ഇതിലെ ജയറമേട്ടന്റെ ഡയലോഗ്..മകൾക്ക് സ്ത്രീധനം കൊടുക്കുമോ..ഉവ്വ്മോൻ വാങ്ങിക്കുമോ…?നൈസ് ആയിട്ട്..പരസ്യത്തിൽ അഭിനയിക്കുമോ..ഊവ്വ്..പിന്നെന്തിനാ ഇപോ കരച്ചിൽ?..ഒരു ട്രെന്റ്..താങ്കളെ മാത്രം ഉദ്ദേശിച്ചല്ല..കേട്ടോ””ഒരു പരസ്യം ഓര്‍മ്മ വരുന്നു.എന്റെ ചക്കി നിങ്ങളുടെ മാളവിക….അച്ഛനമ്മമാരുടെ ഏറ്റവും വലിയ സ്വപ്നവും നെഞ്ചിലെ തീയും പെണ്‍മക്കളുടെ കല്യാണമാണെന്നും,കല്യാണത്തിന് തിളങ്ങാനും സുന്ദരിയാകാനും അടിമുടി സ്വര്‍ണ്ണം വേണമെന്നുമൊക്കെ പറഞ്ഞൊന്ന്….ആ ചിന്ത മാറാത്തിടത്തോളം ഇതൊക്കെ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും.”

“ഇമ്മാതിരി ഊളപരസ്യങ്ങളില്‍ അഭിനയിക്കുന്നതിനൊന്നും കുഴപ്പമില്ല.. ആടയാഭരണങ്ങളും സ്ത്രീധനം പോലുള്ള ഏര്‍പ്പാടുകളും പണത്തിന്റെ കുത്തൊഴുക്കും കൊണ്ടുനിറഞ്ഞ വിവാഹമാമാങ്കങ്ങളെ സമൂഹത്തില്‍ നോര്‍മലൈസ് ചെയ്യുക.. ദേ, ദിതൊക്കെയാണ് ‘അന്തസ്സുറ്റ മാതൃകാ’ വിവാഹമെന്നും മാതാപിതാക്കളുടെ അഭിമാനമെന്നും ഒക്കെ സാധാരാണക്കാരായ പ്രേക്ഷകരെ കൂടി പറഞ്ഞുമയക്കുക.. അഷ്ടിക്ക് വകയില്ലാത്തവനെക്കൊണ്ടും അഭിമാനവും പത്രാസും കാണിക്കാന്‍ വേണ്ടി ലോണെടുപ്പിച്ച് മക്കളെ സ്വര്‍ണം വാങ്ങിപ്പിച്ച്ഇട്ടുമൂടിച്ച് കുത്തുപാളയെടുപ്പിക്കുക. ഇമ്മാതിരിയുള്ള പൊതുബോധം സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന പരസ്യമുതലാളിമാരെയും അഭിനേതാക്കളെയും പ്രതിസ്ഥാനത്ത് നിര്‍ത്താതെ രണ്ട് നന്മമരം പോസ്റ്റ് ഇട്ടതുകൊണ്ടൊന്നും കാര്യല്ല്യ..പരസ്യത്തിലെ ലാസ്റ്റ് ഡയലോഗാണ് പൊളി -അവള്‍ തിളങ്ങട്ടേന്ന്..!!”

“ആ എന്നിട്ട് നിങ്ങളൊക്കെ തന്നെയല്ലേ മക്കളുടെ കല്യാണ പ്രായം ആയി സ്വർണ്ണത്തിനു ടെൻഷൻ… അതിനു ടെൻഷൻ എന്നൊക്കെ പറഞ്ഞു പരസ്യത്തിൽ അഭിനയിക്കുന്നത്….ചക്കി വളരുന്നു… വളർന്നു…. മലബാർ ഗോൾഡ്… അവൾ തിളങ്ങട്ടെ…..സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന എന്റെ ചക്കി നിങ്ങളുടെ മാളവിക എന്ന പരസ്യം ചെയ്ത ആള് തന്നെ അല്ലെ നിങ്ങൾ? ഇതുപോലെയുള്ള പരസ്യങ്ങളും മനുഷ്യരെ സ്വാധീനിക്കുമെന്ന് ദയവു ചെയ്ത് ഇനിയെങ്കിലും മനസ്സിലാക്കുക..!’

“ഇന്നു നി ….നാളെ……. എന്ന ചിന്താഗതി മാറ്റിട്ട്, കെട്ടിച്ചു വിട്ട പെൺമക്കൾ ഒരു നാൾ തിരിച്ചു വീട്ടിൽ വന്ന് നിന്നാൽ കുടുംബത്തിന് ഒരു അപമാനവും ഇല്ല എന്ന അവബോധം ഉണ്ടാക്കി നൽകിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു .പെൺകുട്ടികൾ തിരിച്ചു വീട്ടിൽ വന്ന് നിൽക്കുമ്പോൾ ഒരു പ്രയോജനം ഇല്ലാത്ത സമൂഹ നിരീക്ഷണ കാഴ്ചപ്പാട് മാറേണ്ടതുണ്ട് ഇത് ഭയക്കുന്ന മാതാപിതാക്കളാണ് മക്കളെ ഈ ദുർഗതിയിലേക്ക് തള്ളി വിടുന്നത്. അങ്ങയെ പോലുള്ള സെലിബ്രിറ്റികൾക്ക് ഈ സമൂഹത്തിനെ ബോധവത്ക്കരിക്കാനുളള സ്പേയ്സ് ധാരാളം ഉണ്ട്. ബോധവത്കരണമാണ് ഒരെ ഒരു പോംവഴി മുന്നോട്ട് വരുമെന്ന് കരുതുന്നു.ദൈവം അനുഗ്രഹിക്കട്ടെ.”

Leave a Reply