“ഇന്ന് നി…… നാളെ എന്റെ മകൾ” നടൻ ജയറാമിന്റെ പ്രതികരണം ഇങ്ങനെ…
1 min read

“ഇന്ന് നി…… നാളെ എന്റെ മകൾ” നടൻ ജയറാമിന്റെ പ്രതികരണം ഇങ്ങനെ…

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരമർദ്ദ.നങ്ങൾക്ക് ഇരയാകുകയും ഒടുവിൽ ആത്മ.ഹത്യ ചെയ്യുകയും ചെയ്ത വിസ്മയയുടെ ജീവിതാവസ്ഥ കേരള സമൂഹം ഒന്നടങ്കം വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുകയാണിപ്പോൾ. മുഖ്യധാരയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു ചർച്ചാവിഷയമായി വിസ്മയയുടെ വിയോഗം മാറിരിക്കുമ്പോൾ വിവാഹമെന്ന സാമ്പ്രദായികമായ സങ്കല്പത്തെയും അതിന്റെ ഭാഗമായി നിലനിൽക്കുന്ന സ്ത്രീധനം എന്ന ദുഷിച്ച വ്യവസ്ഥയേയും സമൂഹത്തിൽ മിക്കവരും വളരെ രൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. ഇതിനോടകം നിരവധി പ്രമുഖരാണ് ഈ വിഷയത്തിൽ തങ്ങളുടെ അമർഷവും വേദനയും പങ്കു വച്ചിട്ടുള്ളത്. ഇപ്പോഴിതാ ജനപ്രിയ നടൻ ജയറാം വിസ്മയയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. വിസ്മയയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് “ഇന്ന് നി…… നാളെ എന്റെ മകൾ” എന്ന കുറിപ്പും ജയറാംഒപ്പം ചേർക്കുകയും ചെയ്തു. ഒരു മകളുടെ കൂടി അച്ഛൻ എന്ന നിലയിൽ സമൂഹത്തിലെ പെൺകുട്ടികൾ അനുഭവിക്കുന്ന വലിയ ദുരന്തങ്ങൾക്ക് നടൻ ജയറാമും ഇതോടെ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. വിവാഹാനന്തര ജീവിതവും അതിലെ സാമ്പ്രദായികമായി പിന്തുടർന്നു വരുന്ന ദുഷിച്ച വ്യവസ്ഥകളും പരിഷ്കരിക്കണമെന്ന ആവശ്യം സമൂഹത്തിന്റെ പല മേഖലകളിൽ നിന്നും ഉയർന്നു വരികയാണിപ്പോൾ.

ജയറാമിനെ പോലെ വളരെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങൾ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നത് പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്. ചലച്ചിത്രതാരവും കോമഡി ആർട്ടിസ്റ്റുമായ സുബി സുരേഷും വിസ്മയയുടെ വിഷയത്തിൽ ശക്തമായ രീതിയിൽ പ്രതികരിച്ചിരുന്നു. സുബി സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിനെ പൂർണരൂപം ഇങ്ങനെ:, “ചിത്രത്തിലുള്ളത് ഇന്ന് കൊല്ലത്ത് ആത്മ.ഹത്യ ചെയ്ത വിസ്മയ എന്ന കുട്ടി…സ്ത്രീധനത്തിന്റെ പേരിൽ പീഡനം അനുഭവിക്കേണ്ടി വരുന്ന ആരേലും ഉണ്ടങ്കിൽ നിങ്ങൾ ദയവായി ആ.ത്മഹ.ത്യ ചെയ്യരുത്. ആ ബന്ധം ഉപേക്ഷിക്കാനുള്ള മനക്കരുത്ത് ആണ് നിങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടത്. കഷ്ടപ്പെട്ട് പഠിപ്പിച്ച് കെട്ടിച്ചു വിടുമ്പോൾ സ്ത്രീധനം കുറഞ്ഞു പോയി എന്നു പറഞ്ഞ്, കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ഉപ.ദ്രവിക്കുകയും അവളെ കുരുതി കൊടുക്കുകയും ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ നല്‍കണം…വിസ്മയയ്ക്ക് ആദരാഞ്ജലികള്‍.”

Leave a Reply