100 കോടിയും 150 കോടിയും വന്നാലും തകർക്കാൻ പറ്റാത്ത ഒരു റക്കോർഡ് മലൈക്കോട്ടൈ വാലിബന് സ്വന്തം
1 min read

100 കോടിയും 150 കോടിയും വന്നാലും തകർക്കാൻ പറ്റാത്ത ഒരു റക്കോർഡ് മലൈക്കോട്ടൈ വാലിബന് സ്വന്തം

റെ ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിയേറ്ററുകളിലെത്തിയത്. എൽജെപി – മോഹൻലാൽ കൂട്ടുകെട്ട് എന്ന കോമ്പോ യാഥാർത്ഥ്യമാകുന്നതിലുള്ള സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. പക്ഷേ പ്രതീക്ഷിച്ച അത്ര സിനിമ തിയേറ്ററിൽ വിജയം കണ്ടില്ല. റിലീസ് ചെയ്ത ഉടനെയുണ്ടായ ഡീ​ഗ്രേഡിങ്ങും അതിന് കാരണമായിട്ടുണ്ട്. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളിൽ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്‍തു.

എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടിടിയിൽ പ്രദർശനത്തിന് എത്തിയ മോഹൻലാൽ ചിത്രം ഒടുവിൽ ടിവി പ്രീമിയർ നടത്താൻ പോവുകയാണ് ഇപ്പോൾ. ഏഷ്യാനെറ്റിലൂടൊണ് മോഹൻലാലും ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ച ചിത്രം ടിവി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മെയ് 19 ഞായറാഴ്ച വൈകീട്ട് 5.30നാണ് ചിത്രം ടിവിയിൽ എത്തുന്നത് എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോ പറയുന്നത്.

അതേ സമയം 2024 വർഷത്തിൽ ആദ്യ ദിനത്തിൽ കേരളത്തിൽ ഏറ്റവും മികച്ച ഓപ്പണിംഗ് നേടിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. 5.85 കോടിയാണ് ഈ മോഹൻലാൽ ചിത്രം ആദ്യദിനത്തിൽ നേടിയത്. മലയാളത്തിൽ വിവിധ നൂറുകോടി ചിത്രങ്ങൾ വന്നിട്ടും ഈ റെക്കോഡ് തകർന്നിട്ടില്ല. നേരത്തെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് വാലിബൻ ഒടിടി റിലീസ് ചെയ്തത്.

നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് വാലിബൻ. ഒരു ഫാൻറസിക്കഥയാണ് ചിത്രം പറഞ്ഞത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

130 ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.