വാലിബന്റെ ആകെ ബജറ്റ് 65 കോടി ..!! ഇതുവരെ നേടിയത്
1 min read

വാലിബന്റെ ആകെ ബജറ്റ് 65 കോടി ..!! ഇതുവരെ നേടിയത്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. വൻ ഹൈപ്പോടും പ്രതീക്ഷയോടും എത്തിയ ചിത്രമായിരുന്നു വാലിബൻ. എന്നാൽ പ്രതീക്ഷച്ചത്ര പ്രകടനം ചിത്രത്തിന് തിയറ്ററിലോ ബോക്സ് ഓഫീസിലോ നടത്താനായില്ലെന്നതാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം ചിത്രത്തിന് എതിരെ മനപൂർവ്വമായ ഹേറ്റ് ക്യാമ്പയിനുകൾ നടക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. നിലവിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ഈ അവസരത്തിൽ വാലിബൻ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഐഎംഡിബി റിപ്പോർട്ട് പ്രകാരം വാലിബൻ ഇതുവരെ നേടിയിരിക്കുന്നത് 26.88ക്ക് മേലാണ്. ഇത് ആഗോള കളക്ഷനാണ്. കേരളത്തിൽ നിന്നും 12.92കോടിയും നേടി. ഓവർസീസിൽ 11.70കോടി, ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിൽ നിന്നും 2.25 കോടിയും ചിത്രം നേടി. ഇവരുടെ റിപ്പോർട്ട് പ്രകാരം വാലിബന്റെ ആകെ ബജറ്റ് 65 കോടിയാണ്.

അതേസമയം ബറോസ് ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വൃഷഭ, റംമ്പാൻ, എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന മറ്റ് സിനിമകൾ. നൻപകൽ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് വാലിബൻ. മമ്മൂട്ടി ആയിരുന്നു നൻപകലിലെ നായകൻ.