പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ വീണ്ടും മമ്മൂക്ക; ടർബോ മേക്കിങ് വീഡിയോ പുറത്ത്
1 min read

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ വീണ്ടും മമ്മൂക്ക; ടർബോ മേക്കിങ് വീഡിയോ പുറത്ത്

വൈശാഖ് – മമ്മൂട്ടി കട്ടുകെട്ടിലൊരുങ്ങിയ ടർബോയാണ് ഇപ്പോൾ മലയാള സിനിമാലോകത്തെ ചർച്ചാ വിഷയം. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതാണ് ടർബോയുടെ പ്രധാന സവിശേഷത. വൈശാഖ് ചിത്രങ്ങളിൽ എപ്പോഴും പ്രാധാന്യത്തോടെ കടന്നുവരാറുള്ളവയാണ് ആക്ഷൻ രംഗങ്ങൾ. ടർബോയും അതിൽ നിന്ന് വ്യത്യസ്തമല്ല.

ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി ഏറെ കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയിൽ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമുണ്ട്. വമ്പൻ സ്ക്രീൻ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും എത്തിയത്. ജൂലൈ 23ന് ഇങ്ങിയ ഈ സിനിമ ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.

മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ചിത്രത്തിൽ കൈയടി നേടുന്ന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുക്കിയിരിക്കുന്നത്.