മോഹന്‍ലാലും, മമ്മൂട്ടിയും നന്നായി സ്റ്റണ്ട് ചെയ്യും; എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത് ഈ യുവ നടനാണ്! മാഫിയ ശശി
സിനിമയില്‍ നടന് ആകാന്‍ ആഗ്രഹിച്ച് പിന്നീട് ഫൈറ്റ് മാസ്റ്ററായി മാറിയ ഒരാളാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശി. മലയാള സിനിമയില്‍ ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം 1982 മുതല്‍ സിനിമയില്‍ ഉണ്ടെങ്കിലും ദേശീയ തലത്തില്‍ ഒരു അംഗീകാരം മാഫിയ ശശിയെ തേടിയെത്തുന്നത് 2022ലാണ്. 68മത് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള പുരസ്കാരമാണ് മാഫിയ ശശി സ്വന്തമാക്കിയത്. അതേസമയം, അയ്യപ്പനും കോശിക്കും കിട്ടിയ ദേശിയ അവാര്‍ഡ് തനിക്ക് ഇനിയും മുന്നോട്ട് പോകാനുള്ള പ്രോത്സാഹനമാകുമെന്നും ശശി പറയുന്നു.
ഇപ്പോഴിതാ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സംഘട്ടന രംഗങ്ങളില്‍ തന്നെ വിസ്മയിപ്പിച്ച നടനെ പറ്റി പറയുകയാണ് മാഫിയ ശശി. ഏറ്റവും നന്നായി സ്റ്റണ്ട് ചെയ്യുന്ന താരം ആരാണെന്ന് പറയാനാകില്ലെന്നും, മമ്മൂക്കയും ലാലേട്ടനുമൊക്കെ മികച്ച രീതിയില്‍ സ്റ്റണ്ട് ചെയ്യുന്നവരാണെന്നാണ് മാഫിയ ശശി പറയുന്നത്. അതുപോലെ, പുതിയ തലമുറയില്‍ പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരും നന്നായി സ്റ്റണ്ട് ചെയ്യാറുണ്ടെന്നും മാഫിയ ശശി പറഞ്ഞു.
എന്നാല്‍ തന്നെ വിസ്മയിപ്പിച്ചത് ഇവരാരുമല്ലെന്നും, തന്നെ അതിശയിപ്പിച്ച ആള് ബിബിന്‍ ജോര്‍ജ് ആണെന്നുമാണ് അദ്ദേഹം പറയുന്നത്. ബിബിന്‍ ഒരു കാലിന് സ്വാധീനക്കുറവ് ഉണ്ടായിട്ട് പോലും വളരെ പരിശ്രമിച്ച് വേദന മറന്നാണ് സ്റ്റണ്ട് ചെയ്യുന്നതെന്നും, അത് കണ്ടിട്ട് തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്നും മാഫിയ ശശി കൂട്ടിച്ചേര്‍ത്തു. ബിബിന്‍ ജോര്‍ജ് നായകനായി എത്തിയ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് വര്‍ക്ക് ചെയ്തിരുന്നു. അതേസമയം, സുരേഷ്ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പനാണ് മാഫിയ ശശി സ്റ്റണ്ട് ചെയ്ത് അവസാന ചിത്രം. അതുപോലെ, മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിലും മാഫിയ ശശിയുടെ സ്റ്റണ്ടുകള്‍ കാണാം.