‘ജയേട്ടാ എന്നെ ഓര്‍മ്മയുണ്ടോ?’ജയസൂര്യയെ കണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍! കണ്ണു നിറഞ്ഞ് സരിതയും
1 min read

‘ജയേട്ടാ എന്നെ ഓര്‍മ്മയുണ്ടോ?’ജയസൂര്യയെ കണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍! കണ്ണു നിറഞ്ഞ് സരിതയും

മലയാളികളുടെ ഇഷ്ടനടനാണ് ജയസൂര്യ. താരജാഡകളൊന്നുമില്ലാത്ത സിംപിള്‍ ആയൊരു നടനാണ് അദ്ദേഹം. മിമിക്രിയില്‍ നിന്നും അഭിനയ രംഗത്ത് എത്തിയ താരം നിരവധി നല്ല നല്ല കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇടയ്ക്ക് ആരാധര്‍ക്കിടയിലേക്ക് ഇറങ്ങുന്ന താരത്തിന്റെ വീഡിയോ വൈറലാകാറുണ്ട്. നടനെന്നതിലുപരി ജയസൂര്യയെ ആരാധകര്‍ ഇഷ്ടപ്പെടുന്നതിന് മറ്റൊരു കാരണവും ഉണ്ട്. താരജാഡകളൊന്നുമില്ലാത്ത, മനുഷ്യസ്നേഹിയായ വ്യക്തിയെന്ന നിലയിലാണ് അദ്ദേഹത്തെ ആരാധകര്‍ നോക്കിക്കാണുന്നത്.

അത്തരത്തില്‍ ഉള്ളൊരു വീഡിയോയാണഅ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാര്യ സരിയയോടൊപ്പം കല്‍പ്പാത്തിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ജയസൂര്യയെ ഒരു കുട്ടി ആരാധകന്‍ വിളിക്കുകയുണ്ടായി. ജയേട്ടാ…എന്നായിരുന്നു ആ വിളി. എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആ കുട്ടി ജയസൂര്യയുടെ അരികില്‍ എത്തിയത്. ഭിന്നശേഷിക്കാരനായ ആ കുട്ടിയുടെ നിഷ്‌കളങ്കമായുള്ള വിളിയും ഓടിവരവും കണ്ട് ജയസൂര്യ ആ കുട്ടി ആരാധകനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. എനിക്ക് ഓര്‍മ്മയുണ്ടെടാ എന്നാണ് ജയസൂര്യ മറുപടി പറഞ്ഞത്. കൂടാതെ, കുട്ടിയോട് എന്തൊക്കെയുണ്ടെടാ വിശേഷം നീ സുന്ദരനായല്ലോ എന്നൊക്കെ പറഞ്ഞ് കുശലം ചോദിക്കുന്ന ജയസൂര്യയും വീഡിയോയിലുണ്ട്. വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ജയസൂര്യ മൂന്ന് വര്‍ഷം മുമ്പാണ് ഈ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണുന്നത്. അതിന് ശേഷം പിന്നീട് കണ്ടിട്ടില്ല. എന്നാല്‍ ആ കുട്ടി ജയസൂര്യയെ ഓര്‍മ്മിച്ച് വെച്ച് കണ്ടപ്പോള്‍ ഓടിയെത്തുകയായിരുന്നു. ജയസൂര്യയ്ക്ക് അരികിലെത്തി കുട്ടി അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ന്ന് കണ്ണുപൊത്തി കരയുന്നതാണ് വീഡിയോയില്‍. ആ കുട്ടിയുടെ നിഷ്‌കളങ്കമായ സ്‌നേഹം കണ്ടപ്പോള്‍ ജയസൂര്യയുടെ കണ്ണ് നിറയുകയും ചെയ്തു. അടുത്തുനിന്ന ജയസൂര്യയുടെ ഭാര്യ സരിതയും ആ സ്നേഹം കണ്ട് കുട്ടിയെ ആശ്വസിപ്പിക്കുന്നതും കാണാം.