“ഡിപ്രഷനിലേക്ക് പോയ സമയത്ത് രക്ഷകനായി എത്തിയത് ലാലേട്ടൻ ആണ്” – മോഹൻലാൽ സഹായിച്ച സംഭവത്തെ കുറിച്ച് ലിയോണ ലിഷോയ്
12 th മാൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയി. നടൻ ലിഷോയിയുടെ മകൾ കൂടിയാണ് ലിയോണ. ട്വൽത്ത്മാനിലെ താരത്തിന്റെ പ്രകടനമാണ് പ്രേക്ഷകരെന്നും ഓർമിച്ചു വയ്ക്കുന്നത്. അടുത്തകാലത്തായിരുന്നു താരം താൻ അനുഭവിക്കുന്ന ഒരു രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നത്. പല പെൺകുട്ടികളും നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയെക്കുറിച്ച് തന്നെയായിരുന്നു താരം വെളിപ്പെടുത്തിയിരുന്നത്. എൻട്രോമെട്രിയസ് എന്ന ആർത്തവ സംബന്ധമായ ഒരു രോഗമായിരുന്നു ഇത്.
ഈ അവസ്ഥ പല പെൺകുട്ടികളും അനുഭവിക്കുന്നുണ്ട് എന്നായിരുന്നു താരം പറഞ്ഞിരുന്നത്. ഈ രോഗത്തിന് മരുന്നില്ല എന്നാണ് റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ താരം തുറന്നു പറഞ്ഞത്. ഇതുവരെ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ രോഗത്തെക്കുറിച്ച് തനിക്ക് മനസ്സിലായ കാര്യം എന്താണെന്ന് വെച്ചാൽ ആർത്തവം ഉണ്ടാകുന്ന സമയത്ത് രക്തം പൂർണമായും പുറത്തേക്ക് പോവാതെ അത് അവിടെ ശേഖരിക്കപ്പെടുകയും പിന്നീട് കട്ടപിടിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഈ രക്തം കാരണം പല അസുഖങ്ങളും ഉണ്ടാവുകയും ചെയ്യും. പൊതുവേ ആർത്തവം വരുമ്പോഴുള്ള വേദന തന്നെയാണ് ഇതിന്റെ ലക്ഷണമായി പറയുന്നത്.
എന്നാൽ അതിൽ കൂടുതലായി ചില സമയങ്ങളിൽ വേദന ഉണ്ടാവുന്നതും പതിവാണ്. തനിക്ക് വർഷങ്ങളായി പിരീഡ്സ് കൃത്യമായി വരുന്ന ഒരു വ്യക്തി ആയിരുന്നില്ല. വരുന്ന ആ സമയത്ത് നല്ല വേദനയുണ്ടാവുകയും ചെയ്യുമായിരുന്നു. സ്കാനിംഗിൽ പോലും ഇത് എന്താണ് എന്ന് മനസ്സിലാക്കാനും സാധിച്ചിരുന്നില്ല. അവസാനം ഡോക്ടറെ കണ്ടപ്പോൾ ഹോർമോൺ ഗുളികകളാണ് തനിക്ക് കഴിക്കുവാൻ വേണ്ടി നൽകിയിരുന്നത്. ഹോർമോൺ ഗുളികകൾ കഴിക്കുന്ന സമയത്ത് വലിയ തോതിൽ തന്നെ ഡിപ്രഷനിലേക്ക് പോവുകയാണ് ചെയ്യുന്നത്. തനിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു. ഡിപ്രഷൻ അധികരിക്കുന്ന സമയത്താണ് ട്വൽത്ത്മാൻ സിനിമയുടെ സെറ്റിലേക്ക് എത്തുന്നത്. അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നല്ലോ. ആ സമയത്ത് തനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാണ് ആഗ്രഹം തോന്നിയിരുന്നത്.
എന്നാൽ ലാലേട്ടൻ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ തന്നെ അടുത്ത് വിളിച്ച് എന്താണ് കാര്യം എന്ന് തന്നോട് തിരക്കുകയും ചെയ്തു. അപ്പോൾ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ആ സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞത് ഹോർമോൺ ഗുളികകൾ കഴിക്കരുത് എന്നാണ്. പകരം ഒരു ആയുർവേദ ഡോക്ടറുടെ പേര് അദ്ദേഹം തന്നെ നിർദ്ദേശിക്കുകയും ചെയ്തു. ആ ഡോക്ടറെ താൻ കണ്ടു കഴിഞ്ഞപ്പോൾ ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട് എന്നും ലാലേട്ടനാണ് തനിക്ക് ഈ രോഗത്തിന് രക്ഷകനായത് എന്നുമൊക്കെ ആയിരുന്നു ഈ പരിപാടിയിൽ ലിയോണ തുറന്നു പറഞ്ഞത്.