മമ്മൂട്ടിയ്ക്ക് ഡേറ്റ് ഇല്ലാത്തോണ്ട് തിലകന്റെ കൈയ്യിൽ എത്തിയ നായകകഥാപാത്രം, തിലകൻ ചെയ്തത് ഇങ്ങനെ
1 min read

മമ്മൂട്ടിയ്ക്ക് ഡേറ്റ് ഇല്ലാത്തോണ്ട് തിലകന്റെ കൈയ്യിൽ എത്തിയ നായകകഥാപാത്രം, തിലകൻ ചെയ്തത് ഇങ്ങനെ

മലയാള സിനിമയുടെ പെരുന്തച്ഛൻ തന്നെയായിരുന്നു തിലകൻ. നിരവധി ആരാധകരെ സ്വന്തമാക്കിയ തിലകൻ ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിറഞ്ഞു നിൽക്കുകയാണ്. ഇന്നും മലയാള സിനിമയിൽ പകരക്കാരില്ലാത്ത ഒരു പ്രതിഭ തന്നെയാണ് തിലകൻ എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയെ ബാധിച്ചത് ചെറിയ രീതിയിൽ ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ തിളങ്ങിനിൽക്കുന്ന ഒരു നടനായിരുന്നു അദ്ദേഹം. തിലകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളൊക്കെ വലിയ വിജയം നേടിയിട്ടുള്ളവയുമാണ്.

നിരവധി സിനിമകളാണ് അതിന് ഉദാഹരണമായി പറയാനുള്ളത്. അത്യാവശ്യം ഫയർ ഉള്ള കഥാപാത്രങ്ങൾ ഒക്കെ എപ്പോഴും തേടിയെത്തുന്നത് മമ്മൂട്ടിയെ തന്നെയാണ്. എന്നതാണ് സത്യം പലപ്പോഴും മമ്മൂട്ടിക്ക് ഡേറ്റില്ലാതെ വരുമ്പോഴാണ് ആ കഥാപാത്രങ്ങൾ മറ്റുള്ളവരിലേക്ക് എത്തുന്നത്. അത്തരത്തിൽ കാട്ടുകുതിര എന്ന നാടകം പി ജി വിശ്വംഭരൻ സിനിമയാക്കാൻ തീരുമാനിച്ച സമയത്ത് നായക കഥാപാത്രമായ കൊച്ചുവാവയായി അദ്ദേഹം മനസ്സിൽ കണ്ടത് മമ്മൂട്ടിയായിരുന്നു. 1981 പുറത്തിറങ്ങിയ സ്ഫോടനം എന്ന മെഗാ ഹിറ്റ് സിനിമ തൊട്ടു തുടങ്ങിയതാണ് മമ്മൂട്ടിയും പിജി വിശ്വംഭരനും തമ്മിലുള്ള ആത്മബന്ധം എന്ന് പറയുന്നത്. 89 വരെ ഇവർ ഒരുമിച്ച് ചെയ്തത് 23 ചിത്രങ്ങളോളമാണ്. ആ ഒരു ആത്മവിശ്വാസത്തിൽ ആയിരുന്നു ഈ ചിത്രത്തിനുവേണ്ടി പിജി വിശ്വംഭരതൻ മമ്മൂട്ടിയെ സമീപിച്ചത്.

എന്നാൽ പ്രതീക്ഷ ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നില്ല മമ്മൂട്ടി മറുപടി നൽകിയത്. ആ സമയത്ത് വളരെയധികം തിരക്കിലേക്ക് കുതിക്കുന്ന ഒരു സമയമായിരുന്നു മമ്മൂട്ടിക്ക്. കാട്ടുകുതിരയ്ക്ക് മമ്മൂട്ടിക്ക് ഡേറ്റ് കിട്ടാൻ സാധ്യതയില്ലെന്ന് പിജി വിശ്വംഭരന് മമ്മൂട്ടിയോട് സംസാരിച്ച സമയത്ത് തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. അങ്ങനെ മഹാനടനായ തിലകനെ കൊച്ചുവാവ എന്ന കഥാപാത്രത്തിന് വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തത്. കാട്ടുകുതിരയെ കുറിച്ചും ഈ കഥാപാത്രത്തെക്കുറിച്ചും മനസ്സിലായതോടെ തിലകൻ ഈ ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു ചെയ്തത്. ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാൽ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ടത് തിലകന്റെ കഥാപാത്രം തന്നെയായിരുന്നു. തിലകൻ ആണോ രാജൻ പി ദേവ് ആണോ കൊച്ചുവാവയായി കൂടുതൽ മികച്ചത് എന്ന തരത്തിലുള്ള ചോദ്യശരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാൽ ഒരു കാര്യം ഇപ്പോഴത്തെ സിനിമ പ്രേക്ഷകരും ഉറപ്പ് പറയുന്ന കാര്യമാണ്. ഈ കഥാപാത്രമായി എത്തുന്നത് മമ്മൂട്ടി ആയിരുന്നുവെങ്കിൽ സിനിമയുടെ വാണിജ്യ നിലവാരം എന്ന് പറയുന്നത് വല്ലാതെ വർദ്ധിക്കുമായിരുന്നുവെന്ന്. എങ്കിലും തിലകൻ തന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്.