അഞ്ചടി പൊക്കത്തില്‍ കാല് ചവിട്ടി മോഹന്‍ലാല്‍; ബെഞ്ചില്‍ ചവിട്ടി ചിരഞ്ജീവി;ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന് ട്രോളുകളുടെ പെരുമഴ!
മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദര്‍ പ്രദര്‍ശനത്തിന് ഒരുിങ്ങുകയാണ്. എന്നാല്‍ അതിന്റെ ആദ്യ ടീസറിനു ലഭിച്ചിരുക്കുന്ന ട്രോളുകള്‍ക്ക് പിന്നലെ സിനിമയുടെ ട്രെയിലറിനും ട്രോളുകളുടെ പെരുമഴയാണ്.
‘സ്റ്റീഫന്‍ നെടുമ്പള്ളി’യായി എത്തുന്ന ചിരഞ്ജീവിയുടെ ഇന്‍ട്രൊ സീന്‍ ആണ് ആദ്യം ട്രോള്‍ നേരിട്ടതെങ്കില്‍, ഇത്തവണ മോഹന്‍ലാലിന്റെ കാല് പൊക്കിയുള്ള ആക്ഷന്‍ അനുകരിച്ചതാണ് വിനയായത്. സിനിമയില്‍ മോഹന്‍ലാലിനെ അനുകരിച്ച ചിരഞ്ജീവിയെ വെറുടെ വിടാന്‍ ട്രോളുകയാണ് മലയാളികള്‍.
അഞ്ചടി പൊക്കത്തില്‍ കാല് ചവിട്ടി മോഹന്‍ലാലിനെയാണ് മലയാളത്തില്‍ കണ്ടതെങ്ങില് ബെഞ്ചില്‍ ചവിട്ടിയ ചിരഞ്ജീവിയെയാണ് നമുക്ക് ഗോഡ് ഫാദറില്‍ കാണാന്‍ കഴിയുക. അതിനെയാണ് ട്രോളന്മാര് വിടാതെ ട്രോളുന്നതും. ചില ആക്ഷന്‍ രംഗങ്ങള്‍ നന്നുടെ ലാലേട്ടന് മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ.. ദയവ് ചെയ്ത് അതൊന്നും അനുകരിക്കാന്‍ ശ്രമിക്കരുതെന്നും, സ്റ്റീഫന്‍ നടുമ്പള്ളി ആവാന്‍ നോക്കല്ലെ, പണിപാളും എന്നൊക്കെ നീളുന്നു ട്രോളുകള്‍. മോഹന്‍ലാലിന്റേയും ചിരഞ്ജീവിയുടേയുമുള്ള രണ്ട് രംഗങ്ങളെയും താരതമ്യം ചെയ്തുള്ള ട്രോളുകളാണ് നിറയുന്നത്.
അതേസമയം, തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്കില്‍ ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ പുനരവതരിപ്പിക്കുന്നത്. അതേസമയം, ലൂസിഫര്‍ തെലുങ്കില്‍ എത്തുമ്പോള്‍ കുറേ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന് മോഹന്‍രാജ നേരത്തെ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്മാന് ഖാനാണ് എത്തുന്നത്. എന്നാല്‍ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കില്‍ അവതരിപ്പിക്കുക.