വിക്രം മലയാളത്തില്‍ ആയിരുന്നെങ്കില്‍ മോഹന്‍ലാല്‍ കമല്‍ഹാസന്റെ റോളും, സൂര്യയുടെ…., ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു
തമിഴിലെ ഏറ്റവും പുതിയ ചിത്രമാണ് കമല്ഹാസന് നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. രത്നകുമാറും ലോകേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിക്രം റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, സൂര്യ, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങി നിരവധി താരങ്ങളാണ് മറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. കമല്ഹാസന് തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ലോകേഷ് ഒരുക്കിയിരിക്കുന്ന ഒരു ആക്ഷന്‍ പാക്ക്ഡ് ആണ് എന്റര്‍ടെയ്നറാണ് വിക്രം. ചിത്രം തിയേറ്ററില്‍ എത്തിയത് മുതല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. നാല് വര്‍ഷത്തെ സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് ശേഷം എത്തിയ കമല്ഹാസന് ചിത്രമായിരുന്നു വിക്രം. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ 200 കോടിയിലേറെ കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ റോളക്സ് എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ സൂര്യ അവസാന ഭാഗത്തില്‍ മിനിറ്റുകള്‍ മാത്രമാണ് എത്തുന്നതെങ്കിലും ഉഗ്രന്‍ കൈയ്യടിയാണ് സൂര്യയുടെ റോളെക്സ് എന്ന കഥാപാത്രത്തിന് ലഭിച്ചത്. വിക്രം എന്ന കഥാപാത്രത്തെ കമല്ഹാസന് അവതരിപ്പിച്ചപ്പോള്‍ സന്താനം എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. ബിജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നരേന് ആയിരുന്നു.
ഇപ്പോഴിതാ ലോകേഷ് കനകരാജിന്റെ ഒരു ഇന്റര്‍വ്യൂ ആണ് വൈറലായിരിക്കുന്നത്. വിക്രം എന്ന സിനിമ മലയാളത്തില്‍ ആയിരുന്നേല്‍ ആരൊക്ക അതില്‍ അഭിനയിക്കുമെന്ന അവതാരികയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി പറയുകയാണ് ലോകേഷ്. റോളക്സ് ആയി പൃഥ്വിരാജും വിക്രം ആയി മമ്മൂട്ടിയേയോ, മോഹന്‍ലാലിനേയും തിരഞ്ഞെടുക്കുമെന്നാണ് ലോകേഷ് കനകരാജ് പറയുന്നത്. പ്രമുഖ തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. മാനനഗരം, കൈതി, അവിയല്‍, മാസ്റ്റര്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ലോകേഷ് കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത വിക്രം ആണ് അദ്ദേഹത്തിന്റെ ഏറ്റുവും പുതിയ ചിത്രം. കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍, തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് അണിനിരക്കുന്നത്.