‘ഞാൻ റോബിന്റെയും ദിൽഷയുടെയും മാമയല്ല’ ; റോബിൻ-ദിൽഷ വേർപിരിയലിൽ ലക്ഷ്മി പ്രിയയ്ക്ക് പറയാനുള്ളത്
1 min read

‘ഞാൻ റോബിന്റെയും ദിൽഷയുടെയും മാമയല്ല’ ; റോബിൻ-ദിൽഷ വേർപിരിയലിൽ ലക്ഷ്മി പ്രിയയ്ക്ക് പറയാനുള്ളത്

ഇത്തവണത്തെ ബിഗ്‌ബോസ് എന്ന മലയാളം റിയാലിറ്റി ഷോ അവസാനിച്ചു കഴിഞ്ഞിട്ടും വിവാദങ്ങൾ വിട്ടു പോകാതെ നീണ്ടു പോവുകയാണ്. പരിപാടിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന റോബിൻ ദിൽഷ ബന്ധം തകർന്നതും അതിനു ശേഷം ഇതുവരെ സപ്പോർട്ട് ചെയ്തു കൊണ്ട് വിവിധ തലങ്ങളിൽ നിന്നും വരുന്ന പ്രതികരണങ്ങളുമാണ് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ സഹോദരനെപ്പോലെയാണ് താൻ കാണുന്നത് എന്നു പറഞ്ഞ് രംഗത്തെത്തിയ നടിയായിരുന്നു ലക്ഷ്മിപ്രിയ. പരിപാടിയിൽ നിന്നും പുറത്തു വന്ന ശേഷം ഇപ്പോൾ ലക്ഷ്മിപ്രിയ ലൈവിൽ വന്നു തനിക്കു പറയാനുള്ള കാര്യങ്ങൾ എന്താണെന്ന് തുറന്നു പറയുകയാണ്.

 

 

നേരത്തെ റോബിൻ രാധാകൃഷ്ണൻ ഫാൻസിനെയും ബ്ലെസ്‌ലി ഫാൻസിനെയും ഞെട്ടിച്ചു കൊണ്ട് ദിൽഷയുടെ ഒരു വീഡിയോ പുറത്ത് വന്നിരുന്നു . തന്നെ എല്ലാവരും കൂടി തട്ടി കളിക്കുകയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു വീഡിയോ പുറത്തിറക്കിയത്. ഈ വീഡിയോയിൽ ദിൽഷ പൊട്ടിക്കരയുന്നുമുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തനിക്ക് പറയാനുള്ള കാര്യങ്ങളെ കുറിച്ച് ലക്ഷ്മി പ്രിയ ഒരു വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. റോബിനെ താൻ സഹോദരൻ ആയി തന്നെയാണ് കാണുന്നത്. അതേ സമയം ദിൽഷയുടെയും റോബിന്റെയും വിവാഹം നടത്തി കൊടുക്കും എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. ശക്തമായ രീതിയിൽ വളരെ ദേഷ്യം പിടിച്ചു കൊണ്ടായിരുന്നു താരം ലൈവിൽ എത്തിയത്.

താൻ സഹോദരനെ പോലെ കാണുന്ന റോബിൻ രാധാകൃഷ്ണന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെങ്കിൽ അവന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരു കുടുംബാംഗത്തെ സ്ഥാനത്ത് നിർത്താൻ ആ വിവാഹം നടത്തി കൊടുക്കും എന്ന് മാത്രമാണ് പറഞ്ഞത്. റോബിന്റെയും ദിൽഷയുടെയും കാര്യത്തിൽ ഇടപെടാൻ താൻ അവരുടെ മാമ അല്ല എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തന്നെ വളരെ മോശമായ രീതിയിലാണ് പലരും കളിയാക്കുന്നത്. അതുപോലെതന്നെ ഇനിയും തന്റെ വോളിൽ വന്നു മോശമായ രീതിയിൽ കമന്റുകൾ രേഖപ്പെടുത്തുക യാണെങ്കിൽ താൻ കയ്യിലുള്ള പല തെളിവുകളും പുറത്തു വിടുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.