“തുടക്കകാലത്ത് തനിക്ക് വളരെയധികം പ്രയാസമുള്ള ആ കാര്യം പഠിച്ചെടുത്തത് മോഹൻലാലിൽ നിന്ന്” – ലെന
മലയാള സിനിമയിലെ തന്നെ ഒരു യൂണിവേഴ്സിറ്റി ആണ് നടനവിസ്മയം മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ അരികിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്ന് പല താരങ്ങളും പറയാറുണ്ട്. ഒരു കഥാപാത്രത്തിന് മോഹൻലാൽ നൽകുന്നത് ഡെഡിക്കേഷൻ അത്ര വലുതാണ്. മോഹൻലാലിനോടൊപ്പം അഭിനയിച്ച താരങ്ങൾക്ക് എല്ലാം തന്നെ മോഹൻലാലിനെ കുറച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് പറയുകയാണ് നടിയായ ലെന. മമ്മൂട്ടിക്കൊപ്പം ഭീഷ്മപർവം എന്ന ചിത്രത്തിൽ ഒരു കിടിലൻ ഡയലോഗ് ഉണ്ടായിരുന്നു ലെനയ്ക്ക്. അത് ഒരു വലിയ ഡയലോഗ് ആണ്.
ഇത്രയും വലിയ ഡയലോഗുകൾ അസാധാരണമായി പറഞ്ഞു പറയാൻ സാധിക്കുന്നത് എങ്ങനെയാണ് എന്ന് നടിയോട് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ അതിന് നടി പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്. വളരെയധികം ദൈർഘ്യമുള്ള ഡയലോഗുകൾ മനപാഠം ചെയ്തു പഠിക്കുന്നതിൽ മുന്നിലാണ് പൃഥ്വിരാജും സിദ്ധിക്കും മോഹൻലാലും. തുടക്കകാലത്ത് എനിക്ക് വളരെയധികം പ്രയാസമുള്ള കാര്യമായിരുന്നു ഇത് അത്തരം ഡയലോഗുകൾ പറയാൻ ഒരുപാട് ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ മോഹൻലാലിൽ നിന്നാണ് എങ്ങനെ നീളമുള്ള ഡയലോഗുകൾ ഈസിയായി പഠിക്കാമെന്ന് പഠിച്ചത്. അദ്ദേഹമാണ് അത് എന്നോട് പറഞ്ഞത്. അതിനുള്ള വഴി പഠിച്ചെടുത്തതും അദ്ദേഹത്തിൽ നിന്നാണ്. 2012 റിലീസ് ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിൽ എസിപിയുടെ വേഷം ആയിരുന്നു ലെന കൈകാര്യം ചെയ്തത്. ചിത്രത്തിൽ ഒരുപാട് ഡയലോഗുകൾ ഉണ്ടായിരുന്നു.
ആദ്യമായി മോഹൻലാലിന് ഒപ്പം ഒരു സിനിമയിൽ അഭിനയിക്കുന്നത് ദേവദൂതനിൽ ആണ്. ആനി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. എന്നാൽ തന്നെ കൂടുതൽ ആളുകളും തിരിച്ചറിഞ്ഞത് സ്പിരിറ്റ് എന്ന ചിത്രത്തിലെ എഎസിപി സുപ്രിയ രാഘവൻ എന്ന കഥാപാത്രത്തിലൂടെയാണ്. മമ്മൂട്ടിക്കൊപ്പം ഉള്ള അനുഭവവും ലെന പറഞ്ഞു. ഭീഷ്മ ആണ് മറക്കാനാവാത്ത ഒരു അനുഭവം. ഇത്രയും കാലത്തിനിടയ്ക്ക് ഒരു വലിയ അവാർഡ് കിട്ടിയതുപോലെയാണ് ആ കഥാപാത്രം കിട്ടിയപ്പോൾ തോന്നിയത്. ശരിക്കും ത്രില്ലടിച്ചു പോയി. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ലെന ഇന്ന് അക്ഷയ്കുമാറിനൊപ്പം ബോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മിനി സ്ക്രീനിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ലെന. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലെ ജാൻസി എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ തുടക്കത്തിൽ ശക്തമായ ഒരു വേഷം തന്നെയായിരുന്നു.