‘തിയറ്ററിലായിരുന്നേൽ ‘ബ്രോ ഡാഡി’ 50 കോടി നേടിയേനെ’; ലാലേട്ടൻ ഫാൻസിന്റെ കുറിപ്പ്
1 min read

‘തിയറ്ററിലായിരുന്നേൽ ‘ബ്രോ ഡാഡി’ 50 കോടി നേടിയേനെ’; ലാലേട്ടൻ ഫാൻസിന്റെ കുറിപ്പ്

മലയാളത്തിലെ നടന വിസ്മയം മോഹൻലാലിന് ആരാധകർ നിരവധിയാണ്. ആരാധകർക്ക് പുറമേ താരത്തിന്റെ സിനിമകൾക്ക് നിരവധി കുടുംബപ്രേക്ഷകരും ഉണ്ടാകും. പലപ്പോഴും ബോക്സോഫീസ് ഹിറ്റുകളും മലയാളത്തിന് സമ്മാനിക്കാൻ കഴിഞ്ഞിട്ടുള്ളതും മോഹൻലാലിന് തന്നെയാണ്. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ താരം മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കെൽപ്പുള്ള നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ പല സിനിമകൾക്കും നെഗറ്റീവ് പ്രതികരണങ്ങളും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഒരു മോഹൻലാൽ ആരാധകൻ അദ്ദേഹത്തിൻ്റെ സിനിമകളെക്കുറിച്ചെഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദൃശ്യം ടു, ബ്രോ ഡാഡി എന്നീ സിനിമകളെക്കുറിച്ചാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. പലപ്പോഴും സിനിമകൾ തിയേറ്ററുകളിൽ ആസ്വദിക്കുമ്പോഴാണ് അതിന്റെ പൂർണത ലഭിക്കുന്നത്. അത്തരത്തിൽ സിനിമകൾ തീയേറ്ററിൽ തന്നെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും, മോഹൻലാൽ ആരാധകർക്കും ഒരു തീരാദുഃഖമാണ് ദൃശ്യം ടു, ബ്രോ ഡാഡി എന്നീ സിനിമകൾ ഓടിടി പ്ലാറ്റ്ഫോമിൽ കാണേണ്ടി വന്നതെന്ന് കുറിപ്പിൽ പറയുന്നു.

ദൃശ്യം 2 ഇന്ത്യയിലെ തന്നെ മികച്ച ഒരു ഒരു ക്രൈം ഡ്രാമയായിരുന്നു. അതേസമയം ബ്രോ ഡാഡി ഒരു ഫാമിലി എൻ്റർറ്റൈനർ സിനിമയാണ്. മാത്രമല്ല തീയേറ്ററിൽ മാത്രം വർക്കൗട്ടാകുന്ന പല കോമഡിയും ആ സിനിമയിൽ ഉണ്ടായിരുന്നെന്നും, തീയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റത്തിലൂടെ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടാൻ കഴിയുമായിരുന്നെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഈ രണ്ടു സിനിമകൾ മാത്രമായിരുന്നെങ്കിലും മോഹൻലാലിന് ഇത്രയധികം വിമർശനങ്ങൾ നേരിടേണ്ടി വരുമായിരുന്നില്ലെന്നും പറയുന്നുണ്ട്.

ദൃശ്യം ടു ഒരു വജ്രായുധമായിരുന്നെന്നും, മരക്കാറിന് പകരം ദൃശ്യം ടു തിയേറ്ററുകളിൽ എത്തിയിരുന്നെങ്കിൽ റെക്കോർഡ് കളക്ഷൻ നേടാൻ കഴിയുമായിരുന്നെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ സിനിമയിലെ മോഹൻലാലിൻ്റെ അഭിനയ മികവ് നിരൂപക ശ്രദ്ധ നേടുകയും ചെയ്യുമായിരുന്നു. അതുപോലെ തന്നെ മരയ്ക്കാറിനു ശേഷമുള്ള മോഹൻലാലിൻ്റെ ക്ഷീണം ബ്രോ ഡാഡി എന്ന സിനിമയിലൂടെ തീർച്ചയായും മറികടക്കാൻ കഴിയുമായിരുന്നെന്നും കുറിപ്പിൽ പറയുന്നു. വേൾഡ് വൈഡ് കളക്ഷൻ 50 കോടി ഗ്രോസ്സ് നേടാനും ചിത്രത്തിന് കഴിയുമായിരുന്നു. ഇതിനോടകം തന്നെ ഈ ആരാധകൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധി പേർ പ്രതികരണങ്ങളുമായി എത്തുകയും ചെയ്തു.