“ടൈമിംഗ് ഒന്ന് പിഴച്ചാൽ നല്ല പരിക്ക് പറ്റിയെക്കാവുന്ന ആ ഷോട്ട് ലാലേട്ടൻ പെർഫെക്ട് ആയി ചെയ്തു ” വിയറ്റ്നാം കോളനിയിലെ ലാലേട്ടന്റെ ഭയാനകരമായ വീഴ്ച്ചകൾ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരരാജാവാണ് ദി കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന മോഹൻലാൽ. ഇതിനോടകം തന്നെ നിരവധി ചലച്ചിത്രങ്ങളാണ് തന്റെ ആരാധകർക്ക് വേണ്ടി താരം സമ്മാനിച്ചിട്ടുള്ളത്. മോഹൻലാൽ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരമായിട്ടാണ് ചെയ്തു വെച്ചിരിക്കുന്നത്. നൂറ് കണക്കിന് സിനിമകൾ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. അതിൽ തമിഴ്, കന്നഡയിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ഒരുപാട് പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിച്ച മോഹൻലാൽ സിനിമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച വരുത്താറില്ല.
മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നാണ് വിയറ്റ്നാം കോളനി. പ്രധാന കഥാപാത്രമായി എത്തിയ ലാലേട്ടൻ വളരെ മനോഹരമായിട്ടാണ് ഓരോ രംഗങ്ങളും ചെയ്തു വെച്ചിട്ടുള്ളത്. അഭിനയത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച വരുത്താത്ത ലാലേട്ടൻ ആക്ഷൻ രംഗങ്ങളിൽ ഡ്യുപ്പ് ഉപയോഗിക്കാറില്ല. അത്തരമൊരു സന്ദർഭമാണ് ഫേസ്ബുക്കിൾ തന്റെ ഒരു ആരാധകൻ പങ്കുവെച്ചിട്ടുള്ളത്. വിയറ്റ്നാം കോളനിയിൽ താൻ വീഴുന്ന രംഗങ്ങളും തനിക്ക് സിനിമയോടുള്ള പാഷനും ഇതിൽ നിന്നും വെക്തമാണ്. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
“വിയറ്റ്നാം കോളനി യിലെ ലാലേട്ടന്റെ രണ്ട് റിസ്ക്കി വീഴ്ചകൾ. ആദ്യത്തേതിൽ പശുവിനെ കെട്ടിയ കയറിൽ തട്ടി വീണു മലക്കം മറിഞ്ഞു അടുത്തുള്ള തൂണിന്റെ സിമന്റ് ബേസ് ഇൽ കാല് രണ്ടും തൂണിന്റെ ഇരു വശത്തുമായി ലാൻഡ് ചെയ്യുന്നു. സ്വല്പം ഒന്ന് മാറിയാൽ, ടൈമിംഗ് ഒന്ന് പിഴച്ചാൽ നല്ല പരിക്ക് പറ്റിയെക്കാവുന്ന ആ ഷോട്ട് ലാലേട്ടൻ പെർഫെക്ട് ആയി ചെയ്യുന്നു. അടുത്ത വീഴ്ച സ്റ്റെയർ ഇൽ നിന്ന്. പടിയുടെ മുകളിൽ നിന്ന് പെട്ടിയുമായി സാധനങ്ങളുടെ മുകളിലൂടെ തെന്നി ഇടിച് ഇടിച് വരുന്നത് ഒട്ടും എളുപ്പമുള്ള ടാസ്ക് ആയിരുന്നില്ല.
പ്രേക്ഷകർക്കു വീഴാൻ പോകുന്നു എന്ന ഒരു തോന്നൽ പോലുമുണ്ടക്കാത്ത, അത്ര നാച്ചുറൽ ആയിട്ടുള്ള ഒരു വീഴ്ചയായിരുന്നു അത്. അതും സിംഗിൾ ടേക്ക്. ലാലേട്ടന്റെ ഈ എസിനെസ്സ് പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയാകുന്നതായി തോന്നാറുണ്ട്. കാണുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും പലപ്പോഴും അദ്ദേഹത്തിന്റെ അനായാസതയുടെ വില നമ്മൾ മനസ്സിലാക്കുന്നത് അതെ സംഭവം മറ്റുഭാഷ നടൻമാർ ചെയ്തു കാണുമ്പോഴാണ്.
പ്രഭു ഇതേ സീൻ തമിഴിൽ ഡ്യൂപ്പ് ഇട്ട് ചെയ്തു വച്ചിരിക്കുന്നത് കണ്ടാൽ മനസ്സിലാകും ലാലേട്ടൻ ചെയ്തതിന്റെ റേഞ്ച്. മോഹൻലാൽ ഒരു എപ്പോഴും ജനറേഷൻ സ്റ്റാർ ആവാനുള്ള ഒരു കാരണമായി തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ ജോലിയോടുള്ള ഈ പാഷൻ ആണ് സീനുകളുടെ പൂർണതക്കുവേണ്ടി, ജനുവിനിറ്റി ക്ക് വേണ്ടി നല്ല രീതിയിൽ റിസ്ക് എടുക്കാൻ അദ്ദേഹം തയ്യാറാകാറുണ്ട്. കാത്തിരിക്കുന്നു മലൈകോട്ടയ് വാലിബാനിലെ ഹൈ ഒക്ടനെ ആക്ഷൻ രംഗങ്ങൾക്കായി. “
Summary : Lalettan perfect shot that could have caused serious injury if the time was wrong in Vietnam Colony