”വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ പറഞ്ഞത് സിബി സർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്”; ലാൽ ജോസ്
1 min read

”വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ പറഞ്ഞത് സിബി സർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്”; ലാൽ ജോസ്

ലാൽ ജോസ് ചിത്രങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. നാട്ടിൻ പുറവും നൻമ നിറഞ്ഞ കഥാപാത്രങ്ങളുമാൽ സമ്പന്നമാകുമത്. ഏറെക്കാലം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ലാൽ ജോസ് 1998ൽ മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് ആക്കാൻ ലാൽ ജോസിന് വളരെ എളുപ്പം കഴിഞ്ഞു. ഇതിന് ശേഷം ലാൽ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകപ്രീതി നേടിയിരുന്നു.

ലാൽ ജോസ് ചിത്രങ്ങൾ കാണാൻ ആരാധകർ ഏറെ ആവേശത്തോടെ തീയേറ്ററിലേക്ക് പോയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ലാൽ ജോസ് എന്ന സംവിധായകനോടുള്ള പ്രേഷകരുടെ സ്നേഹവും വിശ്വാസവും തന്നെയായിരുന്നു അതിന്റെ കാരണവും. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങൾ തുറന്നു പറയുകാണ് ലാൽ ജോസ്.

സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു മറവത്തൂർ കനവ് ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. മറവത്തൂർകനവിന്റെ നിർമ്മാതാവായ സിയാദ് കോക്കർ തന്നെയായിരുന്നു സമ്മർ ഇൻ ബത്ലഹേമും നിർമ്മിച്ചത്. അത് കൊണ്ട് ആ സെറ്റിൽ വെച്ച് തന്നെ സിനിമയുടെ വിജയാഘോഷം നടത്താൻ കഴിഞ്ഞു. അവിടെ വെച്ച് സിബി മലയിൽ പറഞ്ഞ കാര്യങ്ങൾ തന്നെ ഞെട്ടിച്ച് കളഞ്ഞിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്.

”സംവിധായകൻ ആകുന്നതിനു മുൻപ് ഞാൻ കമൽ സാറിന്റെ സഹായിയായി കുറച്ച് നാളുകൾ വർക്ക് ചെയ്തിരുന്നു. ആ സമയത്ത് മോഹൻലാൽ എന്നെ കുറിച്ച് പറഞ്ഞ കാര്യമാണ് വർഷങ്ങൾക്ക് ഇപ്പുറം സിബി മലയിൽ വഴി ഞാൻ അരിഞ്ഞത്. അയാൾ ഭാവിയിൽ ഒരു വലിയ സംവിധായകൻ ആകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു എന്നാണ് വിജയാഘോഷത്തിനിടയിൽ സിബി മലയിൽ എന്നോട് പറഞ്ഞത്.

കമൽ സാർ ഒരുക്കിയ വിഷ്ണുലോകം എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. ആ ചിത്രത്തിൽ ഞാൻ കമൽ സാറിന്റെ സഹായി ആയി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് ആണ് മോഹനലാൽ എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞത് എന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. കാരണം മോഹൻലാൽ എന്നെ ആ സമയത്ത് ശ്രദ്ധിച്ചിരുന്നു എന്ന് പോലും ഞാൻ കരുതിയിരുന്നില്ല”- ലാൽ ജോസ് വ്യക്തമാക്കി.