“കൊച്ചിൻ ഹനീഫ മരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്നു വയസ്സായിരുന്നു, മക്കൾ ഇടക്കൊക്കെ ഉപ്പ എപ്പോ വരും എന്ന് ചോദിക്കുമായിരുന്നു”: ഫാസില
മലയാള സിനിമയുടെ യശസ്സ് വാനോളമുയർത്തിയ മണ്മറഞ്ഞു പോയ താരങ്ങളുടെ എണ്ണം നന്നേ കൂടുതലാണ്. എന്നാൽ അഭിനയിച്ച ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഒന്നിടങ്ങ് ചിരിപ്പിച്ച് ആരാധകരുടെ ചിരിയുടെ മുഖമായി മാറിയ താരമാണ് കൊച്ചിന് ഹനീഫ. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കുവാനുള്ള താരത്തെയും കഴിവ് ഏവർക്കും അറിയാവുന്നതാണ്. ഓഫ് സ്ക്രീനില്‍ വളരെ സൗമ്യനായ, ഓണ്‍ സ്ക്രീനില്‍ എന്നും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ , കണ്ണു നയിപ്പിച്ച, ചിലപ്പോഴൊക്കെ പേടിപ്പിക്കുകയും ചെയ്യിച്ച താരമായിരുന്നു കൊച്ചിന് ഹനീഫ. ഒരിക്കലും പ്രതീക്ഷിക്കാതെ എത്തിയ മരണം അദ്ദേഹത്തേയും കൊണ്ടു പോയപ്പോള്‍ മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകന്റെയും ഹൃദയത്തിൽ കരിനിഴൽ സമ്മാനിക്കുകയായിരുന്നു .
13 വർഷത്തിന് മുൻപ് മലയാള സിനിമയിൽ കൊച്ചിൻ ഹനീഫയ്ക്ക് പകരം മറ്റൊരു നടനെപ്പറ്റി സംവിധായകൻ ശ്രദ്ധിക്കുക കൂടി ചെയ്തിരുന്നില്ല. കൊച്ചിൻ ഹനീഫയുടെ ഓർമ്മ ദിവസമായ ഇന്നലെ അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ കടന്നു പോവുകയായിരുന്നു ഓരോ സിനിമ സ്നേഹിയും. 13 വർഷം വളരെ പെട്ടെന്ന് തന്നെ കടന്നു പോയെങ്കിലും ഹൈദ്രോസും, എല്‍ദോയും ഗംഗാധരന് മുതലാളിയും ജബ്ബാറുമൊക്കെ ഇന്നും മലയാളികളെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഇന്നും മലയാളികളുടെ ട്രോളുകളിൽ കൊച്ചിന് ഹനീഫ നിറഞ്ഞു നില്‍ക്കുകയാണ്. കൊച്ചിൻ ഹനീഫയുടെ ഭാര്യയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.
ഫാസില വനതിയ്ക്ക് മുൻപ് നല്കിയ അഭിമുഖം വീണ്ടും പബ്ലിഷ് ചെയ്തതോടെയാണ് ചർച്ചയാകുന്നത്. കല്യാണത്തിനു ശേഷം കുടുംബ വീട്ടിൽ ആയിരുന്നു എങ്കിലും പിന്നീട് കുട്ടികളുടെ പഠനാവശ്യാർത്ഥം എറണാകുളത്തേക്ക് മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ താമസം വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ്. കൊച്ചിൻ ഹനീഫ ഈ ലോകത്തോട് വിടവാങ്ങിയപ്പോൾ ആരാധകർ ഒന്നടങ്കം നോക്കിയത് അദ്ദേഹത്തിന്റെ മക്കളുടെ മുഖമായിരുന്നു. മൂന്നു വയസ്സായിരുന്നു അന്ന് മക്കൾക്ക് ആദ്യമൊക്കെ ഉപ്പ എന്നാണ് വരുന്നത് എന്ന് ചോദിച്ചവർ പിന്നീട് സത്യം മനസ്സിലാക്കി. രോഗ വിവരം കുടുംബാംഗങ്ങളിൽ നിന്നെല്ലാം കൊച്ചിൻ ഹനീഫ മറച്ചു വച്ചിരുന്നു. ഒരു ക്ഷീണം പോലും അതിനെപ്പറ്റി കാണിച്ചിരുന്നില്ല അതു കൊണ്ടു തന്നെ പത്തു വർഷമാണ് ആരെയും ഒന്നും അറിയിക്കാതെ നിന്നത്.
കൂടെ ആരെയും കയറ്റാതെയായിരുന്നു പലപ്പോഴും ഡോക്ടറെ പോലും കണ്ടത്. അറിയിച്ചിരുന്നുവെങ്കിൽ നല്ല ചികിത്സ അല്പം നേരത്തെ നൽകാമായിരുന്നു. കരള്‍ രോഗം ആയിരുന്നു ആദ്യം തന്നെ പിന്നീട് ക്യാൻസർ ആയി മാറുകയായിരുന്നു. ഫാസിലയ്ക്ക് ഒരു പനി വന്നാൽ പോലും മക്കൾ അടുത്തുനിന്ന് മാറിനിൽക്കില്ല. ഒരിക്കൽ പല്ലുവേദന വന്നപ്പോൾ റസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞ ദിവസം തന്റെ അടുത്ത് നിന്ന് മാറാത്ത മക്കളുടെ മുഖം ഇപ്പോഴും ഓർക്കുന്നുണ്ട്. ഉപ്പ ഇല്ല എന്ന് തോന്നൽ അറിയിക്കാതെയാണ് താൻ എപ്പോഴും മക്കളെ വളർത്തിയത്. കുട്ടികൾക്ക് ഒരു കുറവും ഉണ്ടാകരുത് എന്നതാണ് ആഗ്രഹം.