ലോക്ക് ഡൗണിൽ 800 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ !! ജനം പ്രതികരിക്കുന്നു
ചരിത്രം കുറിച്ചു കൊണ്ടാണ് എൽഡിഎഫ് സർക്കാർ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയത്. വിജയ തുടച്ച നേടിയ സർക്കാർ വളരെയേറെ ജനപ്രീതി നേടിയിരുന്നു. എന്നാൽ ഇപ്പോഴാ സർക്കാരിന്റെ പുതിയ സത്യപ്രതിജ്ഞ നയത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഇടത് അനുഭാവികളുടെ ഭാഗത്തു നിന്നു പോലും ഉണ്ടാകുന്നത്. മെയ് 20ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 800 പേർക്ക് ഇരിക്കാൻ ഉള്ള വേദി ഒരുക്കിയിരിക്കുന്നു എന്ന് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മറ്റുമായി സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായത്. എന്നാൽ മുൻകൂട്ടി അറിയിച്ചവർക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് വേദി എങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലയെന്നും പൂർണമായും കോമഡി പ്രോട്ടോകോൾ അനുസരിച്ച് തന്നെയായിരിക്കും സത്യപ്രതിജ്ഞ നടത്തുക എന്നും അറിയിച്ചിട്ടുമുണ്ട്. പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത പൊതുജനങ്ങൾക്കിടയിൽ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വളരെ പ്രതീക്ഷയോടെ തന്നെയായിരിക്കും ഏവരും ഉറ്റുനോക്കുന്നത്.
എന്നാൽ കോവിഡ് ഇത്രയും തീവ്രമായി പടർന്നു പിടിക്കുകയും വിനാശം വിതയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്രയും ആളുകളെ സംഘടിപ്പിച്ചു കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കണം എന്നുള്ള ആവശ്യം ഏവരും ഒരേ പോലെ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ സത്യപ്രതിജ്ഞ ഓൺലൈനായി ചെയ്യണമെന്നും അങ്ങനെ ലോകത്തിലെ തന്നെ വലിയൊരു മാതൃക കേരളം നൽകണമെന്നും ആഹ്വാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഓൺലൈനായുള്ള സത്യപ്രതിജ്ഞയ്ക്ക് നിയമപരമായി ഇപ്പോൾ സാധ്യതയില്ല എന്നും ചില വാദഗതികൾ ഉയർന്നുവരുന്നുണ്ട്. അങ്ങനെയാണെങ്കിൽ 21 മന്ത്രിമാരും ഗവർണറും സെക്രട്ടറിമാരും കുറച്ചു പോലീസുകാരും മാത്രം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്താൽ പോരെ എന്ന മറുവാദവും സാമൂഹ്യ പ്രവർത്തകരായ പലരും ഉന്നയിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയിലാണെങ്കിലും ഈ ലോക്ക് ഡൗൺ സമയത്ത് 800 പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് വലിയ പ്രതിഷേധങ്ങൾ നേരിടുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.