‘സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം’; മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബംഗാളി നടി കഥ നന്ദി
1 min read

‘സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം’; മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബംഗാളി നടി കഥ നന്ദി

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ഷൂട്ടിങ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ഔദ്യോഗികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഈ സിനിമയെക്കുറിച്ച് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്.

A new softened Mammootty off screen, Mammootty, mohanlal,

കാസ്റ്റിംഗിനെക്കുറിച്ചും നിര്‍മ്മാതാക്കളില്‍ നിന്ന് അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളില്‍ പലരും തങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് ബംഗാളി യുവനടി കഥ നന്ദി. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ‘മോഹന്‍ലാല്‍ സാറിനൊപ്പം. സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം’ എന്നാണ് ചിത്രത്തിനൊപ്പം കഥ നന്ദി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

https://www.instagram.com/p/Cp7oE2pvqhJ/?utm_source=ig_web_copy_link

ജനുവരി 18 ന് രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രാജസ്ഥാനില്‍ത്തന്നെയാണ് സിനിമയുടെ പൂര്‍ണ്ണമായ ചിത്രീകരണം. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Malaikottai Valiban Official First Look is Out | Mohanlal and Lijo Jose Pellissery's Dream Project - YouTube

അതേസമയം, ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ ഉയര്‍ത്തിന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രത്യേകത. തന്റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയത്.