08 Sep, 2024
1 min read

‘സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം’; മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബംഗാളി നടി കഥ നന്ദി

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ഷൂട്ടിങ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ഔദ്യോഗികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഈ സിനിമയെക്കുറിച്ച് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. കാസ്റ്റിംഗിനെക്കുറിച്ചും നിര്‍മ്മാതാക്കളില്‍ നിന്ന് അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളില്‍ പലരും തങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. […]