കൊച്ചി മള്‍ട്ടിപ്ലെക്സില്‍ മാത്രം മമ്മൂട്ടിക്ക് കോടികളുടെ തിളക്കം
1 min read

കൊച്ചി മള്‍ട്ടിപ്ലെക്സില്‍ മാത്രം മമ്മൂട്ടിക്ക് കോടികളുടെ തിളക്കം

സീറോ ഹൈപ്പും സീറോ പ്രൊമോഷനുമായി എത്തി പ്രേക്ഷക മനസിൽ ഇടംനേടിയിരിക്കുക ആണ് ‘കണ്ണൂർ സ്ക്വാഡ്’. ആദ്യദിനം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്ന മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്സ് ഓഫീസിലും വിജയ കിരീടം ചൂടുകയാണ് മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം. സെപ്റ്റംബർ 28നാണ് റോബി വർഗീസ് രാജ് എന്ന പുതുമുഖ സംവിധായകൻ അണിയിച്ചൊരുക്കിയ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായ മമ്മൂട്ടി കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു ഇതാണ് ‘മലയാള സിനിമയുടെ പടത്തലവൻ’. ആ തലവന്റെ ഭരണം ബോക്സ് ഓഫീസിലും തുടർന്നു.

ഷോകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ മാത്രം ഒരു കോടി രൂപയാണ് കണ്ണൂര്‍ സ്‍ക്വാഡ് നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ ഫ്രൈഡേ മാറ്റ്‍നി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി ക്ലബിലേക്ക് അടുക്കുകയാണ്. കേരളത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 21.90 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളില്‍ 3.10 കോടി രൂപ ആകെ കണ്ണൂര്‍ സ്‍ക്വാഡ് നേടിയിരിക്കുന്നു. വിദേശത്ത് കണ്ണൂര്‍ സ്‍ക്വാഡ് 20.40 കോടി രൂപയും നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആദ്യദിനം കേരളത്തിൽ നിന്നുമാത്രം 2.40 കോടി ആയിരുന്നു കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയത്. പിന്നീട് ഇങ്ങോട്ട് കേരളം കണ്ടത് ബോക്സ് ഓഫീസ് വേട്ട. റിലീസ് ചെയ്ത് അഞ്ചാം ദിനത്തിൽ എത്തി നിൽക്കുമ്പോൾ, ആഗോള തലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. ഇന്നലെ മാത്രം 4.15 കോടിയാണ് ചിത്രം നേടിയത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ്, കിഷോർ, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു. പോലീസ് സ്റ്റോറിയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് റാഹിൽ ആണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.