‘മമ്മൂട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഹോട്ടല്‍ ഉടമയ്ക്കും വലിയ സന്തോഷമായി’; കനല്‍ക്കാറ്റ് ചിത്രീകരണത്തിനിടെ നടന്ന സംഭവം
മമ്മൂട്ടി – സത്യന് അന്തിക്കാട് ഒന്നിക്കുമ്പോള്‍ അതൊരു കുടുംബചിത്രത്തിനു ആയിരിക്കും. അവര്‍ നമുക്ക് രസകരമായ നിരവധി സിനിമകള്‍ തന്നിട്ടുമുണ്ട്. മലയാളിക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ ഇവര്‍ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ മമ്മൂട്ടിയെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത 1991ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കനല്‍ക്കാറ്റ്. നത്ത് നാരായണന് എന്ന കേന്ദ്രകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്, ജയറാം, മാമുക്കോയ, മുരളി, ഉര്‍വശി, ഇന്നസെന്റ്, മോഹന്‍രാജ്, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്സണ് മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ രസകരമായ ഒരു സംഭവത്തെക്കുറിച്ചും മേഘ അരുണ്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. വിഖ്യാത തിരക്കഥാകൃത്ത് ലോഹിതദാസാണ് കനല്ക്കാറ്റിന് തിരക്കഥയെഴുതിയതെന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. ആ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അല്പം വ്യത്യസ്തമായിരുന്നു. ഗുണ്ടയായ നത്തു നാരായണനായാണ് മമ്മൂട്ടി അതില്‍ വേഷമിട്ടത്. ഉര്‍വ്വശി ,ജയറാം, കെ.പി.എ.സി. ലളിത, മുരളി, ശാരി, മാമുക്കോയ, മോഹന്‍രാജ്, എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച ചിത്രം. കനല്‍ക്കാറ്റിന്റെ ചിത്രീകരണത്തിന്റെ സമയത്തുണ്ടായ അതീവ രസകരമായ ഒരു സംഭവമാണ് എവിടെ വിവരിക്കുന്നത്. പൊതുവേ ചിത്രീകരിക്കുമ്പോള്‍ പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്മെന്റാണ് ഭക്ഷണം വിളമ്പുന്നത്. പക്ഷേ ചെറിയ ഹോട്ടലും നാടന്‍ ഭക്ഷണവും കണ്ടപ്പോള്‍ ആ നാടന്‍ ഭക്ഷണം മതിയെന്ന് മമ്മൂട്ടി പറഞ്ഞു. ഭക്ഷണത്തിനു വലിയ വൃത്തി കാണില്ല എന്ന് സത്യന് അന്തിക്കാട് പറഞ്ഞെങ്കിലും നാടന്‍ ഭക്ഷണം തന്നെ ഉപയോഗിക്കാം എന്ന് മമ്മൂട്ടി വാശിപിടിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ചു. ബീഫ് കറി കൂട്ടി ഊണ് തുടങ്ങിയ മമ്മൂട്ടി ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ ഹോട്ടലിലെ കറി മുഴുവന്‍ തീരുന്നവരെ ഭക്ഷണം കഴിച്ചു. മമ്മൂട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഹോട്ടല്‍ ഉടമയ്ക്കും വലിയ സന്തോഷമായി. അതീവ സ്വാദുള്ള ആ ഭക്ഷണം മുഴുവനും മമ്മൂട്ടി കഴിച്ചു തീര്‍ക്കുകയായിരുന്നു. സത്യത്തില്‍ അന്ന് മമ്മൂക്ക ഭക്ഷണത്തെ കഴിക്കുന്നത് കണ്ട് സത്യന് അന്തിക്കാട് ഉള്‍പ്പടെ എല്ലാവരും അന്തിച്ചിരുന്നു. ചിത്രം വലിയ വാണിജ്യ വിജയം നേടിയില്ല എങ്കിലും ചിത്രത്തിലെ മമ്മൂട്ടി കഥാപത്രം എന്നെന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഒന്നാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.