150 കോടിയോ…?? ഇന്ത്യൻ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം
സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് . പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12നായിരുന്നു റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍റെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2 2017 ല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്താലും സെറ്റില്‍ നടന്ന അപകടങ്ങളാലുമൊക്കെ ചിത്രം അണിയറക്കാരുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറം നീണ്ടുപോയി. ഫലം നിര്‍മ്മാണച്ചെലവും വര്‍ധിച്ചു. ഈ വാരം തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ആകെ നിര്‍മ്മാണ ചെലവ് 250 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. കമല്‍ ഹാസന്‍ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത് 250 കോടി ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
അതേസമയം മറ്റൊരു മാധ്യമമായ കൊയ്മൊയ്‍യുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ 2നും വരാനിരിക്കുന്ന ഇന്ത്യന്‍ 3 നും ചേര്‍ത്താണ് 150 കോടിയെന്ന കമലിന്‍റെ പ്രതിഫലം. ഇന്ത്യന്‍ 2 പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം തിയറ്ററുകളിലെത്തുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 3. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട് ഈ ചിത്രം. അതേസമയം ഇന്ത്യന്‍ 3 ന്‍റെ ബജറ്റ് മറ്റൊരു 250 കോടിയാണെന്നും കൊയ്മൊയ്‍യുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ജൂണ്‍ അവസാനം തിയറ്ററുകളിലെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡിയിലെ അഭിനയത്തിന് കമല്‍ ഹാസന്‍ വാങ്ങിയത് 20 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴില്‍ കമലിന്‍റെ അവസാന സോളോ ഹിറ്റ് വിക്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം 50 കോടി ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.