“ക്ലൈമാക്സ് ഉൾപ്പെടുന്ന അവസാന 20 മിനുട്ടാണ് സിനിമയെ രക്ഷിച്ചത്.. അല്ലെങ്കിൽ ബാസ്ക്കറ്റും തലയിൽ ഇട്ട് ഓടേണ്ടി വന്നേനേ..” : രോഹിത്ത് കെ.പി സിബിഐ 5നെ കുറിച്ച്
സിനിമപ്രേമികൾ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5. ഞായറാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പിന്തുണയും, വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ – നിരൂപക പ്രശംസകൾ ഒരുപോലെ നേടി മുന്നേറുകയാണ് ചിത്രം. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്ജിയയെ വേണ്ട രീതിയിൽ മാത്രം ഉപയോഗപ്പെടുത്തിയാണ് കെ മധു ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംങ്ങ് കണക്ക് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 1200 – ലേറേ തിയറ്റേറുകളിലാണ് ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. അതേസമയം 8.50 കോടിയാണ് ചിത്രത്തിൻ്റെ മൊത്തം നിർമ്മാണ ചെലവ്.
ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തതരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു കേൾക്കുന്നത്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ ഭാഗത്തിൽ എന്തൊക്കെയാണ് ഉള്ളതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. സിബിഐ അഞ്ചാം ഭാഗത്തിൻ്റെ പ്രധാന ആകർഷണം നടൻ ജഗതിയുടെ തിരിച്ചുവരവു കൂടിയായിരുന്നു. സിബിഐ അഞ്ചാം ഭാഗം വരാൻ പോകുന്നു എന്ന് അറിയിപ്പ് വന്നതു മുതൽ ചിത്രത്തിൽ ജഗതി ഉണ്ടകുമോ എന്ന ചോദ്യം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച എത്തിയ മിടുക്കനായ വിക്രമെന്ന കഥാപാത്രമില്ലാതെ അഞ്ചാം പതിപ്പിനെ പറ്റി ചിന്തിക്കാൻ പോലും കഴില്ലെന്ന് അണിയറ പ്രവർത്തകരും പറഞ്ഞിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം തതുല്ല്യമായ റോൾ ജഗതി അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടിയും നേടി.
സിബിഐ 5 – നെക്കുറിച്ച് രോഹിത്ത് കെ. പി എന്ന വ്യക്തി കഴിഞ്ഞ ദിവസം തൻ്റെ ഫേസ്ബുക് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധനേടുന്നത്.
ഈ സിനിമയുടെ ടൈറ്റിലിൽ ‘ദി ബ്രെയിൻ’ എന്ന് എന്തുകൊണ്ടാണ് ചേർത്തതെന്ന് എത്ര ആലോചിച്ചിട്ടുംഎന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും, പഴയ സ്റ്റൈലിലുള്ള മേക്കിങ്ങും ഡയലോഗ് നരേഷൻ കൂടുതലായതുൾപ്പടെ ഈ സിനിമയ്ക്ക് നെഗട്ടീവായി വന്നിട്ടുണ്ടെന്നും ക്ലൈമാക്സ് ഉൾപ്പെടുന്ന അവസാന 20 മിനുട്ടാണ് സിനിമയെ രക്ഷിച്ചതെന്നും അല്ലെങ്കിൽ ബാസ്ക്കറ്റും തലയിൽ ഇട്ട് ഓടേണ്ടി വന്നേനേയെന്നാണ് രോഹിത്ത് പറയുന്നത്. ഇന്റർനാഷണൽ ലെവൽ ത്രില്ലറുകൾ കാണുന്നവരെ എക്സൈറ്റ് ചെയ്യിക്കുന്ന ഒന്നും ഈ സിനിമയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും, പക്ഷേ ആളുകളെ ത്രില്ലടിപ്പിച്ച് ക്ലൈമാക്സ് വരെ സിനിമയിൽ ഇരുത്തുന്നുണ്ടെന്നും മമ്മൂട്ടി,സായ് കുമാർ എന്നിവരുടെ പ്രകടനങ്ങൾ ഭംഗിയായെന്നും, രഞ്ജി പണിക്കരിൽ അൽപ്പം എയർ പിഷാരടിക്കും കിട്ടിയിട്ടുണ്ട് ഈ സിനിമയിൽ.
മുൻകാല സിബിഐ സീരീസുകളെപ്പോലെ തന്നെയാണ് ഈ സിനിമയുടെ മേക്കിങ്ങെന്നും രോഹിത്ത് അഭിപ്രായപ്പെടുന്നു. മൊത്തത്തിൽ കണ്ടിരിക്കാവുന്ന ലെവൽ ഐറ്റം തന്നെയായിട്ടാണ് എനിക്ക് സിബിഐ 5 അനുഭവപ്പെട്ടത് . സിബിഐ സീരീസുകളിൽ മൂന്നാം ഭാഗത്തിനെ കവച്ചു വെക്കുന്ന രീതിയിലുള്ള ഒരു ഐറ്റം വരാൻ ഇനിയും കാത്തിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് രോഹിത്ത് തൻ്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം സിനിമയിലെ നല്ല ഭാഗങ്ങളെ പരാമർശിച്ചും, അതിൻ്റെ പോരായ്മകളെ ചൂണ്ടികാട്ടിയുമുള്ള രോഹിത്തിൻ്റെ കുറിപ്പിനെ അനുകൂലിച്ചും, വിയോജിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.