
‘ടീസറിൽ കണ്ട ആ കുളം സെറ്റ് ഇട്ടത്… ഏകദേശം 15 ലക്ഷം രൂപ ചെലവഴിച്ചു…’ ദിലീഷ് പോത്തൻ പറയുന്നു #Jojimovie #FahadFazil #Dileeshpothan
ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ജോജി. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മെലിഞ്ഞ് വളരെ പ്രായം കുറഞ്ഞ ഗെറ്റപ്പിൽ ഫഹദ് ഫാസിൽ ഒരു കുളത്തിൽ ചൂണ്ടയിടുന്ന രംഗമാണ് ടീസർ ആയി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചെറിയ ഒരു സീൻ ആണെങ്കിൽ കൂടിയും വളരെ വലിയ ഉദ്വേഗം ജനിപ്പിക്കുന്ന രംഗമാണ് ടീസറിൽ ഉള്ളത്. വളരെ റിയലിസ്റ്റിക് ആയുള്ള പശ്ചാത്തലത്തിൽ കുളത്തിൽ ചൂണ്ടയിടുന്ന ഫഹദ് ഫാസിലിനെ ആരാധകരും പ്രേക്ഷകരും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനോഹരമായ വിഷ്വൽസ് എടുത്തിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. ഇപ്പോഴിതാ ‘ദി ക്യൂ’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ദിലീഷ് പോത്തൻ ടീസറിൽ കണ്ട കുളം നിർമ്മിച്ച്തിനെക്കുറിച്ച തുറന്നു പറഞ്ഞിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനായി ഉണ്ടാക്കിയെടുത്ത കുളം ആണ് ടീസറിൽ കാണാൻ കഴിയുന്നതെന്ന് ദിലീഷ് പോത്തൻ പറയുന്നു.
ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് കുളം നിർമിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.ദിലീഷ് പോത്തന്റെ വാക്കുകളിങ്ങനെ: “ഇതിനകത്ത് ഒരു കുളം വേണമായിരുന്നു ജോജിയില്,എനിക്ക് തോന്നുന്ന ഒരു… ഞങ്ങൾ ഒരു റബ്ബർതോട്ടത്തിൽ അവരുടെ പെർമിഷൻ ഒക്കെ എടുത്ത് 10-14 അടി വീതിയിൽ ഉള്ള ഏകദേശം 15 ലക്ഷത്തോളം രൂപ മുടക്കി ഒരു കുളം കുത്തി അത് ഏജ് ചെയ്തു (കാലപ്പഴക്കം), അങ്ങനെ നിരവധി ഒരുക്കങ്ങൾ ഇതിനു വേണ്ടിയിട്ട് വേണ്ടി വന്നിരുന്നു. കോവിഡ് സിറ്റുവേഷൻ ആയതുകൊണ്ട് ചിത്രീകരണത്തിന് ഒരുപാട് പരിമിതികളുണ്ട്. അപ്പോൾ ആ പരിമിതിയിൽ നിന്നുകൊണ്ട് എങ്ങനെ സിനിമ ചെയ്യാം പിന്നെ നമ്മുടെ ഓഡിയൻസ് OTT-ക്ക് വേണ്ടി അല്ലെങ്കിൽ ഇന്റർനെറ്റിന് വേണ്ടിയുള്ള ഒരു ചിത്രമായിട്ടാണ് ഇതിനെ പരിഗണിച്ചിരിക്കുന്നത്…”