‘ദൃശ്യം 3’യിൽ സിബിഐ കഥാപാത്രമായി മമ്മൂട്ടിയും!? ; ജീത്തു ജോസഫ് പറയുന്നതറിയാം
മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ടേറ്റെടുത്ത സിനിമയാണ് 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’. ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിലുള്ളതാണ്. ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയ വര്‍ഷമെന്നാണ് സിനിമാലോകത്ത് 2013 അറിയപ്പെട്ടത്. ചിത്രം ഇറങ്ങി 8 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു ദൃശ്യം 2. ഒന്നാം ഭഗത്തിന്റെ തുടര്‍ച്ചയായി കഥപറയുന്ന ദൃശ്യം 2ല്‍ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്ജ്ജുകുട്ടിയും കുടുംബവും.
ഇപ്പോഴിതാ ജീത്തുജോസഫിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ദൃശ്യം 3 പണികിട്ടാന്‍ വലിയൊരു ചാന്‍സുള്ള സിനിമയാണെന്നും അങ്ങനൊരു സിനിമ ഉണ്ടാക്കാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ദൃശ്യം വണ്‍ കഴിഞ്ഞ് ദൃശ്യം 2വിന് സാധ്യത ഉണ്ടായിരുന്നെന്നും ആളുകള്‍ക്ക് കുറച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു. മെയിന്‍ ആയിട്ട് ദൃശ്യം 2 പ്രഖ്യാപിച്ചപ്പോള്‍ ആളുകള്‍ വിചാരിച്ചത് കൊറോണക്കാലത്ത് ചെറിയും കുത്തി ഇരുന്നത്കൊണ്ട് എടുത്ത ഒരു തട്ടികൂട്ട് ചിത്രമാണെന്നായിരുന്നു. പലരും എന്റെ സുഹൃത്തുക്കള്‍ തന്നെ അത് പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് മുന്‍പ് ‘എടാ നിനക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ’ എന്ന് ചോദിച്ചവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു, പുള്ളിക്കാരി എന്നോട് ഒരു ദിവസം ചോദിച്ചു ‘ചേട്ടാ എന്തിനാ ഈ സിനിമ, ഇതിന്റെ വല്ല കാര്യവുമുണ്ടോ’ എന്ന് എന്നോട് ചോദിച്ചു. എനിക്ക് നല്ല ദേഷ്യം വന്നു, ഞാന്‍ നല്ല ദേഷ്യത്തില്‍ അവരോട് പറഞ്ഞു താന്‍ എന്ത് വര്‍ത്താനമാണ് പറയുന്നത്, താന്‍ സ്ക്രിപ്റ്റ് വായിച്ചിട്ടാണോ ഈ പറയുന്നത് എന്നെല്ലാം പറഞ്ഞപ്പോള്‍ അവര്‍ വേഗം സോറിയൊക്കെ പറഞ്ഞു. ഞാന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്നെല്ലാം അവര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനി ആരോടും അങ്ങനെ പറയരുത്. സ്ക്രിപ്റ്റ് വായിക്കുന്നതിന് മുന്നേയും സിനിമ കാണാതെയും ഇങ്ങനെ പറയരുതെന്നും അവരോട് ഞാന്‍ പറഞ്ഞെന്നും ജീത്തു ജോസഫ് വ്യക്തമാക്കുന്നു.
വന്‍ പ്രതീക്ഷ എന്ന് പറയുമ്പോഴും എല്ലാവരും ഒരു പ്രതീക്ഷയുമില്ലാതെയാണ് ദൃശ്യം 2 കണ്ടത്. അതുകൊണ്ടായിരിക്കാം എല്ലാവര്ക്കും അത്രയും ഷോക്കായത്. പക്ഷേ ദൃശ്യം 3യുടെ സാഹചര്യം ഇനി അതല്ല. കാരണം ദൃശ്യം വണ്‍ ചെയ്തപ്പോള്‍ 2 അവര്‍ പ്രതീക്ഷിച്ചതിന് മുകളില്‍ വന്നു. അപ്പോള്‍ 3 വന്നാല്‍ വന്‍ പ്രതീക്ഷയിലായിരിക്കും പ്രേക്ഷകര്‍ വരുന്നത്. അതുകൊണ്ട് പണികിട്ടുമെന്നുള്ള കാര്യത്തില്‍ ഗ്യാരണ്ടിയാണ്. എന്നാലും ഒരു നല്ല സിനിമയുണ്ടാക്കാന്‍ പറ്റുവാണേല്‍ ഉണ്ടാക്കുമെന്നും ഇല്ലെങ്കില്‍ ഇല്ല. ഒറു ആശയം മനസിലുണ്ട് നടക്കുമോ എന്നൊന്നും അറിയില്ലന്നും ഇനിയിപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ ആരേലും വിശ്വസിക്കുമോ എന്നും അറിയില്ല. എന്നിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു എന്നും അദ്ദേഹം പറയുന്നു.
ദൃശ്യം 3 ക്ലൈമാക്സ് ഇങ്ങനെ കിട്ടി അവസാനിപ്പിചെങ്കില് എന്ന് മാത്രമേ പറഞ്ഞുള്ളൂ. ഇപ്പോഴും ഒരു വ്യക്തതയില്ല. എവിടെ തുടങ്ങണം ആരെ വെച്ച് തുടങ്ങണം എന്നൊന്നും. ദൃശ്യം 2 തുടങ്ങുന്നത് ഫാമിലി ട്രോമ എന്ന ഒരു ചിന്ത വന്ന് അവിടെ നിന്നും തുടങ്ങി വന്നതാണ്. പിന്നെ ഇപ്പോള്‍ പറയുന്നത് ഇനി സിനിമയില്‍ സിബിഐ വരും, എന്നെല്ലാം അതിന് ജീത്തു ജോസഫ് നല്കിയ മറുപടി എനിക്ക് അതിനോട് താല്പര്യമില്ലെന്നും മറ്റൊകു സിനിമയിലെ ക്യാരക്ടറെ എടുത്ത് ഇതില്‍ ഇടാനൊന്നും താല്പര്യമില്ല. ദൃശ്യത്തിന് ആ കഥയുടേതായ ട്രാവല്‍ ഉണ്ട്. ചിലര്‍ പറയുന്നു സാമുവല്‍ അലക്സ് വരുമെന്നെല്ലാം അങ്ങനത്തെ പരിപാടികളൊന്നും ഇല്ലെന്നും ജീത്തുജോസഫ് വ്യക്തമാക്കുന്നു.