പഠാനെ മറികടന്നോ ജവാന്…? റെക്കോര്‍ഡ് നേട്ടത്തിനരികെ ഷാരൂഖ് ചിത്രം
തകര്‍ച്ചയുടെ വക്കില്‍ നിന്നും ബോളിവുഡിനെ രക്ഷിക്കാന്‍ മുന്‍പ് പലതവണ എത്തിയിട്ടുള്ള ഷാരൂഖ് ഖാന് ഇത് നേട്ടങ്ങളുടെ കാലം. തുടര്‍ പരാജയങ്ങളില്‍ വീണു പോകാതെ ശരിയായ അവസരത്തിനായി കാത്തുനിന്ന താരം താന്‍ തന്നെയാണ് ബോക്സ് ഓഫീസിന്റെ ബാദ്ഷാ എന്നി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. അറ്റ്ലിയുടെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ജവാന് ഒരു നിര്‍ണായക നേട്ടത്തിന് തൊട്ടരികിലാണ് ഇപ്പോള്‍. ഒരോ ദിവസം കഴിയും തോറും കളക്ഷനില്‍ ഉണ്ടായ വമ്പന്‍ കുതിപ്പ് ഒടുവില്‍ ജവാനെ എത്തിച്ചിരിക്കുന്നത് 1000 കോടി ക്ലബ്ബിന്റെ പടിവാതില്ക്കല്.
ഇതിനകം ജവാന് നേടിയത് 907 കോടിയില്‍ അധികമാണെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചരിത്ര നേട്ടമായ 1000 കോടി മറികടന്നോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടെ ഇന്ത്യയില്‍ മാത്രം 526.73 കോടി നേടിയെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാരൂഖ് ഖാന് നായകനായവയില്‍ റെക്കോര്‍ഡ് കളക്ഷന്‍ ഇപ്പോഴും പഠാന്റെ പേരിലാണ്. പഠാന് ആഗോളതലത്തില്‍ ആകെ 1,050.30 കോടി രൂപയാണ് നേടിയത്. പഠാനെ ജവാന് എപ്പോഴായിരിക്കും ആകെ കളക്ഷനില്‍ മറികടക്കുക എന്ന ആകാംക്ഷയ്ക്ക് ഉത്തരമാണ് ഇനി ലഭിക്കേണ്ടത്. നിലവില്‍ ജവാന് വന്‍ കുതിപ്പ് കളക്ഷനില്‍ രേഖപ്പെടുത്തുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോളതലത്തില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് ജവാന്റെ പേരിലാണ്. റിലീസിന് ജവാന് ആഗോളതലത്തില്‍ 125.05 കോടിയാണ് റിലീസിന് നേടിയത്. ഇതോടെ ജവാന് വമ്പന്‍ ഹിറ്റാകുമെന്ന താരത്തിന്റെ ആരാധകര്‍ തീര്ച്ചപ്പെടുത്തിയിരരുന്നു. ഒടിടിയില്‍ ജവാന് പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഡിലീറ്റഡ് രംഗങ്ങളും ഉണ്ടാകും എന്നും പുതിയ റിപ്പോര്‍ട്ടുണ്ട്. തിയറ്റര്‍ റിലീസിനായി ജവാനിലെ ആക്ഷന്‍ രംഗങ്ങളില്‍ ചിലത് ഒഴിവാക്കിയിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ഷാരൂഖ് ഖാന് നായകനായ ചിത്രം സ്ട്രീം ചെയ്യുക. വന്‍ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജവാന്റെ ഒടിടി റൈറ്റ് നേടിയത്.
തമിഴകത്തെ ഹിറ്റ്മേക്കര് അറ്റ്ലിയാണ് ജവാന് സംവിധാനം ചെയ്തത്. ഷാരൂഖ് ഖാനും അറ്റ്ലിയും കൈകോര്‍ത്തപ്പോള്‍ ചിത്രം വന്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്. നയന്‍താര നായികയുമായി എത്തി ബോളിവുഡിലെ തുടക്കം അവിസ്മരണീയമാക്കി. ഷാരൂഖ് ഖാന്റെ ജവാനിലെ വില്ലന്‍ കഥാപാത്രം വിജയ് സേതുപതിയാണ്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന്റെ പത്നി, ഗൗരി ഖാന് നിര്‍മ്മിച്ച ‘ജവാന്റെ’ സഹനിര്‍മ്മാതാവ് ഗൗരവ് വര്‍മ്മയാണ്. തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള റോക്ക് സ്റ്റാര്‍ അനിരുദ്ധിന്റെ ത്രസിപ്പിക്കുന്ന ഗാനങ്ങളും ജവാന് മാറ്റ് കൂട്ടി. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന്റെ പത്നി, ഗൗരി ഖാന് നിര്‍മ്മിച്ച ‘ജവാന്റെ’ സഹനിര്‍മ്മാതാവ് ഗൗരവ് വര്‍മ്മയാണ്. തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള റോക്ക് സ്റ്റാര്‍ അനിരുദ്ധിന്റെ ത്രസിപ്പിക്കുന്ന ഗാനങ്ങളും ജവാന് മാറ്റ് കൂട്ടി.