‘ജനം ടി വി എയറിൽ’ !! പൃഥ്വിരാജിന്റെ കണ്ണീർ ജിഹാദികൾക്ക് വേണ്ടി എന്ന പരാമർശം വലിയ വിവാദത്തിലേക്ക്
“പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന് എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.” ജനം ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം വന്ന ആർട്ടിക്കിളിന്റെ ഏതാനും ഭാഗമാണിത്. പൃഥ്വിരാജ് എന്ന നടന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ലക്ഷദ്വീപ് വിഷയം ഇത്രയും ഗൗരവത്തോടെ മലയാളികൾ ചർച്ച ചെയ്യാൻ കാരണമായത്. കേന്ദ്രസർക്കാരിനെതിരെയും സംഘപരിവാറിന്റെ വർ.ഗീയ രാഷ്ട്രീയത്തിനെതിരെയും പ്രതിക്കൂട്ടിലാക്കാൻ പൃഥ്വിരാജിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് കഴിഞ്ഞു എന്നതാണ് വാസ്തവം. ഇപ്പോഴിതാ സിനിമയിലെ പല പ്രമുഖരടക്കം പൃഥ്വിരാജിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
“വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആ.ക്രമ.ണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്ര.മണ.ങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും” സംവിധായകൻ ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ടി.എൻ പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:, “നിലപാടുള്ളവരെ അല്ലെങ്കിലും സംഘികൾക്ക് പേടിയാണ്. വ്യാജ പ്രചരണങ്ങളും ചാപ്പകുത്തലുകളും എമ്പാടുമുണ്ടാകും. സംസ്കാര ശൂന്യത അവരുടെ ട്രേഡ്മാർക്കാണ്. അതെല്ലാം അവഗണിച്ചും അതിജയിച്ചും തന്നെയാണ് ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം ഇവിടെ തുടരുന്നത്. ദ്വീപിലെ ജനതക്ക് വേണ്ടി മാനവികതയുടെ പക്ഷത്ത് നിൽക്കാനുറച്ച കലാകാരൻ പൃഥ്വിരാജിന് ഐക്യദാർഢ്യം.In Solidarity with you Prithviraj Sukumaran. SaveLakshadweep”