ഞെട്ടി ഇന്ത്യന്‍ സിനിമാലോകം! എല്ലാ റെക്കോഡുകളും തകിടംമറിക്കുമോ ഈ കൂട്ടുകെട്ട്?
ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ആ പ്രഖ്യാപനം വന്നിരിക്കുകയാണ്. മോഹന്‍ലാലും സ്റ്റെല്‍ മന്നന് രജനീകാന്തും ആദ്യമായി ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തു വരുന്നത്. രജനികാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ആദ്യം വന്നെങ്കിലും ചിത്രത്തിലെ നിര്‍മ്മാതാക്കള്‍ മോഹന്‍ലാലിന്റെ സ്റ്റില്‍ പുറത്തുവിട്ടതോടെയാണ് വാര്‍ത്ത ശരിയാണെന്ന തരത്തില്‍ പുറത്തുവരുന്നത്. ഇതോടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിച്ച റിപ്പോര്‍ട്ടുകളെ സാധൂകരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്മെന്റ്.
തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര് ഒരുക്കുന്ന ജയിലറില്‍ രജനിക്കൊപ്പം മോഹന്‍ലാലും ഉണ്ടാവും. ചിത്രത്തിലെ മോഹന്‍ലാലിന്റെ സ്റ്റില്‍ ട്വിറ്ററിലൂടെയാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ഹാഫ് സ്ലീവ് പ്രിന്റഡ് ഷര്‍ട്ടും പ്ലെയിന്‍ ഗ്ലാസും കൗയില് ഒരു ഇടിവളയുമൊക്കെയായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് അതിഥി വേഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങളുടെ ചിത്രീകരണം മാത്രമാവും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ളത്. അതേസമയം മോഹന്‍ലാലിന്റെ വേഷത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക.
ശിവരാജ്കുമാര്, രമ്യ കൃഷ്ണന്, മലയാളി നടന് വിനായകനും ചിത്രത്തിന്റെ ഭാഗമാണ്. പ്രധാന കഥാപാത്രത്തെ ആകും നടന് അവതരിപ്പിക്കുക. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലര്‍’. ചിത്രം 2023 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. റെക്കോര്‍ഡ് തുകയാണ് ചിത്രത്തിന് പ്രതിഫലമായി രജനികാന്ത് വാങ്ങിയിരിക്കുന്നത്. ജയിലറിനായി 151 കോടി പ്രതിഫലം വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമായതുകൊണ്ട് തന്നെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ തിരക്കഥയും നെല്‍സണിന്റേതാണ്.