മമ്മൂട്ടിക്കൊപ്പം ജഗതിയുടെ തിരിച്ചുവരവ്!! സേതുരാമയ്യർക്ക് കൂട്ടായി വിക്രം നാളെ CBI 5 The Brainലൂടെ ഏവർക്കും മുന്നിലേക്ക്
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ സിനിമാ പ്രേമികളല്ലാം പ്രതീക്ഷകളിലാണ്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. നാല് സീരീസിലും ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയിലിരുന്ന ജഗതി വന്‍ തിരിച്ചുവരവാണ് സിബിഐ 5ലൂടെ നടത്തുന്നത്. സിബിഐ 5-ല്‍ ജഗതി ശ്രീകുമാര്‍ വേണമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് കുടുംബവും അഭിനയിക്കാന്‍ സമ്മതിച്ചത്.
‘സിബിഐ 5 ദി ബ്രെയ്നില്‍’ വിക്രം ആയിട്ടാണ് ജഗതി തിരിച്ചെത്തുന്നത്. മമ്മൂട്ടിക്കൊപ്പം വിക്രമായി ജഗതി എത്തുന്നത് ഏറെ ആകാംഷയോടെയാണ് എല്ലാവരും കാണുന്നത്. ഇതിനിടെ ജഗതി സിബിഐ 5ല്‍ അഭിനയിച്ച വിശേഷങ്ങള്‍ അദ്ദേഹത്തിന്റെ മകന് പങ്കുവെച്ചിരുന്നു. മധു സാര്‍ വിചാരിച്ചതിലും നന്നായി അച്ഛന് അഭിനയിച്ചുവെന്നും പ്രതീക്ഷിക്കാത്ത അഭിനയം കാഴ്ച്ചവെച്ചപ്പോള്‍ മമ്മൂട്ടി അടക്കം എഴുനേറ്റ് നിന്ന് കൈയ്യടിച്ചുവെന്നും പറഞ്ഞിരുന്നു. ‘സേതുരാമയ്യരായി’ മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. നാളെ ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ വന്‍ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ ഉള്ളത്.
ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകന് ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. അഖില്‍ ജോര്‍ജ്ജ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് ഇക്കുറി വീണ്ടുമെത്തുന്നുണ്ട്. ആശാ ശരത്ത്, അന്നാ രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക, രഞ്ജി പണിക്കര്‍, അനൂപ് മേനോന്, സായികുമാര്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം സിബിഐ5ന്റെ ട്രെയ്ലര് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് വന്‍ വാര്‍ത്തയായിരുന്നു. ട്രെയ്ലര് കാണാന്‍ നിരവധിപേര്‍ വന്നിരുന്നു. മമ്മൂട്ടി, രണ്‍ജി പണിക്കര്‍, രമേശ് പിഷാരടി എന്നിവരടക്കം ബുര്‍ജ് ഖലീഫയില്‍ ട്രെയ്ലര് തെളിഞ്ഞതാ കാണാനായി എത്തിയിരുന്നു. മലയാളികളെ ആവേശം കൊള്ളിക്കുന്ന ചിത്രമായിരിക്കും സിബിഐ 5 എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആരോഗ്യപരമായ പരിമിതികള്‍ക്കിടയിലും ജഗതി ശ്രീകുമാര്‍ എന്ന നടനെ സിബിഐ 5 നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.