“ക്യാമറയ്ക്ക് മുൻപിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിച്ചത് മോഹൻലാൽ…”: ജഗതി ശ്രീകുമാർ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായാണ് മോഹൻലാൽ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ താരം നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്തവരായി ആരും തന്നെ ഇല്ല. മലയാള സിനിമയുടെ ഹാസ്യ രാജാവായ ജഗതി ശ്രീകുമാർ എന്റെ പ്രിയ താരമായ ലാലേട്ടനെ കുറിച്ച് പറയുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മലയാളത്തിന്റെ ഹാസ്യ രാജാവാണ് ജഗതി. മലയാള സിനിമ ചരിത്രത്തിൽ ജഗതിയോളം രസികനായ മറ്റൊരു താരത്തെയും നാം കണ്ടിട്ടില്ല. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ ഉണ്ട്. ഒട്ടേറെ സിനിമകളിൽ നായകന് ലഭിക്കുന്നതിനേക്കാൾ ജനശ്രദ്ധ നേടിയെടുക്കാൻ ജഗതിക്ക് കഴിഞ്ഞിട്ടുണ്ട്.സിഐഡി മൂസ,കിലുക്കം,നന്ദനം,ഫ്രണ്ട്സ്, യോദ്ധ എന്ന സിനിമകൾ അതിനുള്ള ഉദാഹരണമാണ്. മോഹൻലാൽ ജഗതിയും ചേർന്ന് അഭിനയിച്ച സിനിമകൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി എല്ലാ പ്രേക്ഷകരും എടുത്തുപറയുന്ന കാര്യമാണ്.ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോൾ ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകർക്ക് ലഭിച്ചു എന്നെന്നും ഓർത്തോർത്ത് പ്രേക്ഷകർ ചിരിക്കാറുണ്ട്. ജഗതി ഒരിക്കൽ അഭിമുഖത്തിൽ എന്റെ പ്രിയ താരമായ മോഹൻലാലിനെ കുറിച്ചുള്ള വാക്കുകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ജഗതിയുടെ വാക്കുകൾ ഇതായിരുന്നു എന്നോടൊപ്പം ക്യാമറയ്ക്ക് മുന്നിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിച്ച സഹപ്രവർത്തകൻ മോഹൻലാലാണ. ഏത് കഥാപാത്രമായി ഞാനും മോഹൻലാലും അഭിനയിച്ചാലും പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള കൃത്യമായ ടൈമിംഗ് ഞങ്ങൾ തമ്മിൽ ഉണ്ടാവും. മോഹൻലാൽ ഫ്ലെക്സിബിൾ ആയ ഒരു നടനാണ് അദ്ദേഹം വില്ലനായും, ഡാൻസറായും,എല്ലാരീതിയിലും അഭിനയിക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ്, ഉദാഹരണം കമലദളം അതിൽ ഡാൻസർ ആയാണ് മോഹൻലാൽ അഭിനയിച്ചത്. അങ്ങനെ അഭിനയിക്കാൻ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് സിനിമാരംഗത്തുള്ള ഒരാൾക്ക് പൂർണ്ണ ബോധ്യമുണ്ട് അതാണ് മോഹൻലാൽ ഏറ്റവും മികച്ച നടൻ പൂർണ്ണമായും ഫ്ലെക്സിബിൾ ആയ നടൻ അതാണ് എനിക്ക് മോഹൻലാലിനോട് ഒരു പ്രത്യേക ഇഷ്ടം.
ഈ വാക്കുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.മോഹൻലാലിന്റെ പുതിയ സിനിമകൾ അത്ര വിജയംനേടിയില്ല ആരാധകർ ഇപ്പോൾ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് കാത്തിരിക്കുകയാണ്, നായകനായി എത്തുന്നതും താരം തന്നെയാണ്. അതുപോലെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്നൊരു തിരിച്ചുവരവായിരുന്നു ജഗതി ശ്രീകുമാറിന്റേത്.ഏറെ വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിച്ചത്. സിബിഐ-5 സിനിമയിലൂടെ തിരിച്ചുവന്നെങ്കിലും ആരാധനാഗ്രഹിക്കുന്നത് പൂർണാരോഗ്യവാനായി ഇനിയും സിനിമയിൽ സജീവമായി ഉണ്ടാവണം എന്ന് തന്നെയാണ്.
Summury: jagathy sreekumar about mohanlal