“ആളുകളെ അവരുടെ രൂപത്തിന്റെ പേരിലും നിറത്തിന്റെ പേരിലും കളിയാക്കുന്നത് ശരിയല്ല”: ജഗദീഷ്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ജഗദീഷ് നായകനായും തിരക്കഥാകൃത്തുമായി തിളങ്ങാൻ താരത്തിനു സാധിച്ചിട്ടുണ്ട് കോമഡി വേഷങ്ങളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് അതുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കൂടുതലും സ്വന്തമാക്കിയിരിക്കുന്നത് ഇത്തരം കഥാപാത്രങ്ങളിലൂടെയാണ്. എന്നാൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെയും വില്ലൻ കഥാപാത്രങ്ങളിൽ താരം അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് താരം. ബിഗ് സ്ക്രീനിൽ കൂടുതലും കോമഡിയാണ് അവതരിപ്പിച്ചതെങ്കിലും യഥാർത്ഥത്തിൽ അധ്യാപകനായ ജഗദീഷ് വളരെ പക്വതയുള്ള വ്യക്തിയാണ്. ഇപ്പോൾ താരത്തെ തേടിയെടുത്തുന്നത് വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്
റോഷാക്ക്, കാപ്പ തുടങ്ങിയ ചിത്രങ്ങൾ അതിന് ഉദാഹരണങ്ങളാണ്.
പൊളിറ്റിക്കല്‍ കറക്ടസിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൊളിറ്റിക്കല്‍ കറക്ടല്ലാതെ ആളുകള്‍ തുറന്നു സംസാരിക്കുന്നത് കാണുമ്ബോള്‍ ഇപ്പോൾ വിഷമം തോന്നുന്നുണ്ട് എന്നാണ് നടന്‍ പറയുന്നത് . മനോരമയുമായുള്ള അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ അവരുടെ രൂപത്തിന്റെ പേരിലും നിറത്തിന്റെ പേരിലും കളിയാക്കുന്നത് ശരിയല്ല, വേറൊരാളെ വേദനിപ്പിക്കുന്ന തമാശ ഒരിക്കലും തമാശയല്ല. എന്നെ കളിയാക്കാന്‍ എനിക്ക് തന്നെ ആവശ്യത്തിനു കാര്യങ്ങളുണ്ട് , പിന്നെന്തിന് ഞാൻ എന്തിനാണ് മറ്റൊരാളെ കളിയാക്കുന്നത് . ആ ചിന്ത എനിക്കുണ്ട്, എന്നാണ് ജഗദീഷ് പറയുന്നത് . താരത്തിന്റെ വാക്കുകൾ ഇതിനോടൊപ്പം തന്നെ ഏവരും ഏറ്റെടുത്തു കഴിഞ്ഞു.
പണ്ടത്തെ പഴഞ്ചൊല്ലുകളില്‍ ജാതീയത പൂർണമായും വന്നിട്ടുണ്ട്. ഇന്നത് വേണ്ടെന്ന് തീരുമാനിക്കുന്ന രീതിയെ സപ്പോര്‍ട്ട് ചെയ്യാൻ ശ്രമിക്കുക . ഏതെങ്കിലും വിഭാഗത്തെ വിഷമിപ്പിച്ചിട്ട് നാം എന്ത് നേടാനാണെന്നും താരം ചോദിച്ചു. സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ പ്രാധാന്യവും പരിഗണനയും ഉണ്ടാവണം. അതിന് പ്രായത്തിന്റെ പേരില്‍ മാര്‍ജിന്‍ കൊടുക്കേണ്ട ആവശ്യമില്ല . നമ്മള്‍ അല്പം സൂക്ഷിച്ചാല്‍ എന്താണ് കുഴപ്പം. മനുഷ്യത്വമുള്ളവന്‍ ഒരിക്കലും മോശമായ കാര്യങ്ങളോ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങളോ പറയില്ലെന്നും ജഗദീഷ് വ്യക്തമാക്കി. ജഗദീഷ് പറഞ്ഞ വാക്കുകളെല്ലാം കാലിക പ്രസക്തിയുള്ളതാണെന്നും അവയ്ക്ക് നൽകേണ്ട പ്രാധാന്യം നൽകണം എന്നുമാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. പറയുന്ന കാര്യങ്ങൾക്കെല്ലാം എപ്പോഴും വ്യക്തത നൽകുന്ന ആളാണ് ജഗദീഷ് തന്റെ അറിവ് പോലെ തന്നെ എല്ലാ കാര്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ കോശപ്പാടുകളും വ്യത്യസ്തമാണ്.