
AK 61-ൽ മോഹൻലാലിന് സൈഡ് റോളോ?? ; അജിത്ത് സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറാനുള്ള കാരണം എന്താണെന്ന് അറിയാം
മലയാള സിനിമയ്ക്ക് പുറമേ അന്യഭാഷാ ചിത്രങ്ങളിലും തൻ്റെ കഴിവ് തെളിയിച്ച നടനാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ. അതുകൊണ്ട് തന്നെ മോഹൻലാൽ അദ്ദേഹം അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കാറുണ്ട്. അതേസമയം മോഹൻലാലും, അജിത്തും ഒന്നിക്കുന്നതായും, അജിത് കുമാറിൻ്റെ സിനിമയിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യാനൊരുങ്ങുന്നു എന്ന തരത്തിലും ഇടക്കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. ആരാധകർക്കിടയിലും ഇത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
എച്ച് വിനോദിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ആരാധകർ അജിത്തിൻ്റെ ‘വലിമയി’ എന്ന ചിത്രത്തിൻ്റെ വിജയം കഴിഞ്ഞ ദിവസം ആഘോഷിച്ചത്. AK 61 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ച സാഹചര്യത്തിൽ, ചിത്രത്തിൽ മോഹൻലാൽ ഉണ്ടോയെന്നാണ് ആരാധകർ ഉയർത്തുന്ന പ്രധാന ചോദ്യം. അതേസമയം ചിത്രത്തിൽ മോഹൻലാൽ ഉണ്ടെന്നും, ഇല്ലെന്നുമുള്ള തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാകും മോഹൻലാൽ പ്രത്യക്ഷപ്പെടുക എന്നും കരുതുന്നവരുണ്ട്. അതേസമയം ചിത്രത്തിൽ നിന്ന് മോഹൻലാൽ പുറത്തുപോകുമെന്ന തരത്തിലും അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ട്. നിലവിൽ ബറോസ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് താരം. ബറോസ് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മറ്റു ചിത്രങ്ങളിലേയ്ക്ക് മോഹൻലാൽ പോവുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.