
“എന്റെ ഇൻസ്പിരേഷൻ ദുൽഖർ ആണ്, കാരണം ഇതാണ് “: ആന്റണി പെപ്പെ
മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആന്റണി വർഗീസ്. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു നടൻ. ചിത്രത്തിൽ പെപ്പെ എന്ന കഥാപാത്രമായാണ് ആന്റണി എത്തിയത്. ആന്റണിയുടെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിൽ എത്തിയിട്ട് അഞ്ച് വര്ഷം കഴിഞ്ഞെങ്കിലും ആന്റണി വർഗീസ് മലയാളികള്ക്ക് ഇന്നും പെപ്പെ തന്നെ ആണ്. താരത്തിന്റെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായി മാറിയിരുന്നു. അടുത്തിടെയായി ആനപ്പറമ്പിലെ വേൾഡ് കപ്പ്, ഓ മേരി ലൈല, പൂവൻ തുടങ്ങിയവയാണ് ഒടുവിൽ താരത്തിന്റെതായി പുറത്തിറങ്ങിയത്.

ആക്ഷൻ സിനിമകളിലൊക്കെ തിളങ്ങുന്ന പെപ്പെ ഇപ്പോൾ എല്ലാത്തരം സിനിമകളിലേക്കും തിരിയുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. താൻ കരിയർ പ്ലാനിങ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അങ്ങനെ ചിന്തയുണ്ടെന്നും അക്കാര്യത്തിൽ ദുൽഖർ സൽമാൻ ആണ് തന്റെ ഇൻസ്പിരേഷൻ എന്നും പറയുകയാണ് നടൻ. കരിയർ പ്ലാനിങ്ങിനെക്കുറിച്ച് പെപ്പെ സംസാരിക്കുമ്പോൾ സിനിമയിൽ തന്റെ ഇൻസ്പിരേഷൻ ദുൽഖർ സൽമാനാണെന്ന് പറഞ്ഞത്. കൃത്യമായ പ്ലാനിങ്ങോടെയായിരിക്കും ദുൽഖർ തന്റെ ഓരോ സിനിമയും ചെയ്യുന്നത്. അതു കൊണ്ടാണ് ദുൽഖർ ഈ ലെവലിലേക്ക് വന്നതെന്നും ആന്റണി പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ പുതിയ അഭിമുഖത്തിലാണ് പെപ്പെയുടെ ഈ പരാമർശം. ദുൽഖർ പോകുന്ന പോക്ക് ഇപ്പോൾ വേറെ ലെവലല്ലെ. പുള്ളിയുടെ പോക്കിന് പിന്നിൽ ഉറപ്പായിട്ടും കൃത്യമായ പ്ലാനിങ് ഉണ്ടായിരിക്കും,’

മലയാളംൾ മാത്രമല്ല ഹിന്ദിയിൽ അഭിനയിക്കുന്നുണ്ട്, തെലുങ്ക്, തമിഴ്, തുടങ്ങി എല്ലാ ഭാഷയിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. അഭിനയിക്കുന്ന ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുമാണ്. അത് പ്ലാനിങ് കൊണ്ട് മാത്രമായിരിക്കും കൂടെ അദ്ദേഹത്തിന് നല്ല കഴിവുമുണ്ട്,’ ആന്റണി പറഞ്ഞു. 2023 ൽ പുറത്തിറങ്ങുന്ന തന്റെ എല്ലാ സിനിമകളും നന്നായി ഓടണം എന്നതാണ് ഏക പ്രതീക്ഷയെന്നും. താൻ ഇപ്പോൾ ഇരിക്കുന്ന അവസ്ഥയിൽ നിന്നും ഉയർച്ചയിലേക്ക് പോകണമെന്ന ആഗ്രഹമെന്നും ആന്റണി പങ്കുവച്ചു. അതേ സമയം, പൂവൻ ആണ് ആന്റണി വർഗീസിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ, നഹാസ് ഹിദായത്തിന്റെ ആർഡിഎക്സ് തുടങ്ങിയവയാണ് പെപ്പെയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
