Latest News

ബാലയും സീക്രട്ട് ഏജന്റും ആറാട്ടണ്ണനും ഒരുമിച്ചു…! ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, പിന്നാലെ ട്രോള്‍ മഴ

ണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരുന്നത്. ‘മാളികപ്പുറം’ സിനിമയെ വിമര്‍ശിച്ച് യുട്യൂബില്‍ വീഡിയോ ഇട്ട വ്യക്തിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു വിവാദമായത്. ശബരിമലയെയും അയ്യപ്പനെയും പ്രമേയമാക്കിയ സിനിമ വിശ്വാസത്തെ വിറ്റ് കാശാക്കിയെന്ന ആരോപണത്തിന് ഉണ്ണി നല്‍കിയ മറുപടി പലഭാഷകളിലുള്ള അസഭ്യവര്‍ഷമാവുകയും പിന്നീട് വ്ളോഗര്‍ അത് യൂട്യൂബില്‍ ഇടുകയും പിന്നീട് അത് വന്‍ ചര്‍ച്ചയാവുമകയുമായിരുന്നു. വ്ളോഗറെ അസഭ്യം പറഞ്ഞതിലടക്കം വിശദീകരണവുമായി നടന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത് വ്‌ളോഗറും നടന്‍ ബാലയും മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒറ്റഡയലോഗില്‍ വൈറലായ സന്തോഷ് വര്‍ക്കിയും ഒന്നിച്ചുള്ള ചിത്രമാണ്.

ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭ ചിത്രമായ ഷഫീക്കിന്റെ സന്തോഷം സിനിമയില്‍ ബാലയും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ പ്രതിഫലത്തില്‍ വലിയ തട്ടിപ്പ് നടന്നുവെന്ന് ബാല ആരോപണം ഉന്നയിച്ചിരുന്നു. സുഹൃത്തില്‍ നിന്നും അതീവ ഗുരുതരമായ ആരോപണം ഉയര്‍ന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഉണ്ണിമുകുന്ദന്‍ ബാലയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബാലയ്ക്ക് പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ സഹിതം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെല്ലാം വന്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയില്‍ ഉണ്ണിയെക്കുറിച്ച് സന്തോഷ് വര്‍ക്കി പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. നടി നിത്യാമേനോനോട് സംസാരിക്കുവാന്‍ വേണ്ടി താന്‍ ഒരിക്കല്‍ ഉണ്ണിമുകുന്ദനെ വിളിച്ചിരുന്നെന്നും ആദ്യം നല്ല രീതിയില്‍ സംസാരിച്ചെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ വീട്ടില്‍ വന്ന് തല്ലുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സന്തോഷ് വര്‍ക്കി ആരോപിച്ചത്.

ഉണ്ണിമുകുന്ദന് നേരെ ഈ മുന്ന് പേരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട് തന്നെ ഇവര്‍ ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡികളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ആരുണ്ടെടാ ഞങ്ങളോട് മുട്ടാന്‍… സന്തോഷം, സമാധാനം, സാഹോദര്യം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ വൈറലാവുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കാശിറക്കിയ ഷണ്ഡന്‍ ആരാണെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി.! ആ കാശ് വാങ്ങി നക്കിയിട്ട് ഉണ്ണി മുകുന്ദനെതിരെ തുടര്‍ച്ചയായി പണിവക്കുന്നവരുടെ ഗ്രൂപ്പ് ഫോട്ടോ കിട്ടിയിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ ബോസിന്റെ പേര് പുറത്തുവരും. അന്ന് കിടന്നു മോങ്ങരുത്’, ‘ഒരുത്തന്റെ ചാനലിന് റീച്ചും മറ്റവന് ഏതെങ്കിലും സിനിമാനടിയെ കെട്ടിച്ചും കൊടുക്കാമെന്നും പറഞ്ഞുകാണും..അതാ’ , ‘ഉണ്ണി ഇത്രേം തെറി പറഞ്ഞപ്പോള്‍ കുറച്ചു കൂടി പോയോ എന്നൊരു ഡൗട്ട് ഉണ്ടായിരുന്നു. ഇപ്പോ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി കറക്ട് ഡോസ് ആയിരുന്നു എന്ന്. എന്തൊരു ദീര്‍ഘവീക്ഷണം’, ‘നാണ് സീക്രട്ട് ഏജന്റ്, ആറാട്ടണ്ണണ് കൂടി ഒറു പുതിയ ബെള്‍ട്ട് തുടങ്ങിയിട്ടുണ്ട്’, എന്നിങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.