ഒളിമ്പിക്സിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ !! ആദ്യ ദിനത്തിൽ തന്നെ മെഡൽ നേട്ടം എന്ന റെക്കോർഡ് കുറിച്ച് ‘മീരാബായ് ചാനു’
1 min read

ഒളിമ്പിക്സിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ !! ആദ്യ ദിനത്തിൽ തന്നെ മെഡൽ നേട്ടം എന്ന റെക്കോർഡ് കുറിച്ച് ‘മീരാബായ് ചാനു’

ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രനേട്ടം കുറച്ചുകൊണ്ട് ഇന്ത്യ മെഡൽ പട്ടിക തുറന്നിരിക്കുകയാണ്. വനിതകളുടെ 45 കിലോ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിലാണ് ഇന്ത്യയ്ക്കുവേണ്ടി മീരാബായ് ചാനു വെള്ളി നേടിയത്. 202 കിലോ ഉയർത്തിയാണ് മീരാബായ് ചരിത്രനേട്ടം കുറിച്ചത്. വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിൽ ഒളിമ്പിക്സിന്റെ ചരിത്രത്തിൽ തന്നെ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇതോടെ മീരാബായ് ചാനു മാറിയിരിക്കുകയാണ്. കർണം മല്ലേശ്വരിക്ക് ശേഷം 21 വർഷങ്ങൾക്കിപ്പുറമാണ് ഈ ഇനത്തിൽ ഇന്ത്യ ഒളിംപിക്സിൽ ഒരു നേട്ടം കുറിക്കുന്നത്. കർണം മല്ലേശ്വരി രണ്ടായിരത്തിലാണ് സിഡ്നിയിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം കരസ്ഥമാക്കിയത്. വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിൽ ഇന്ത്യയ്ക്ക് ശുഭവാർത്ത പ്രതീക്ഷിക്കാമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട്‌ സാക്ഷാൽ കർണം മല്ലേശ്വരി തന്നെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്കായി മത്സരിക്കാൻ ഇരിക്കുന്ന മീരാബായ് ചാനു മികച്ച ഒരു താരം തന്നെയാണെന്നും വനിതാ മത്സരാർത്ഥികൾ ഇന്ത്യൻ സംഘത്തിൽ കൂടിയത് പ്രത്യേകം അഭിമാനമുണ്ടെന്നും കർണം മല്ലേശ്വരി അഭിപ്രായപ്പെടുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം നേടുന്ന ഒരു മെഡൽ നേട്ടം എന്ന നിലയിൽ മാത്രമല്ല

മീരാബായ് ചാനുവിന്റെ നേട്ടം കണക്കാക്കപ്പെടുന്നത്.ഇതാദ്യമായാണ് ഒളിമ്പിക്സിൽ ആദ്യദിനം തന്നെ ഇന്ത്യ ഒരു മെഡൽ കരസ്ഥമാക്കുന്നത്. അങ്ങനെ ആ റെക്കോർഡും മീരാബായ് ചാനുവിന്റെ പേരിൽ കുറിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും ഇന്ത്യ വിവിധ ഇനങ്ങളിൽ മെഡലുകൾ പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന തരത്തിലുള്ള ചരിത്ര നേട്ടങ്ങൾ തന്നെ ഉണ്ടാവുമെന്ന് നിരീക്ഷകരും ഉറപ്പിച്ചുപറയുന്നു. പ്രതീക്ഷയോടെയാണ് ഓരോ ഇന്ത്യക്കാരും ഇപ്പോൾ ഒളിമ്പിക്സ് മത്സരത്തെ നോക്കിക്കാണുന്നത്.

Leave a Reply