ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ സ്ത്രീകളുടെ എട്ട് സിനിമകൾ മാറ്റുരയ്ക്കുന്നു
ഇരുപത്തിയെട്ടാമത് ഐഎഫ്എഫ്കെയിൽ ഫീമെയ്ൽ ഗേസ്(female gaze) എന്ന വിഭാഗത്തിൽ ചർച്ച ചെയ്യുന്നത് ജെൻഡർ സ്ത്രീ എന്നത് ആയത് കൊണ്ട് മാത്രം കഷ്ടപ്പാടനുഭവിക്കുന്ന വിഭാഗങ്ങളെക്കുറിച്ചാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ ഈ സ്പേസിൽ ചർച്ച ചെയ്യപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ സംവിധാനം ചെയ്ത എട്ട് ചിത്രങ്ങളാണ് ഇത്തവണ മേളയിൽ സ്ത്രീ നോട്ടമെന്ന വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്.
മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്ട്രൈപ്സ്’, മലയാളിയായ നതാലിയ ശ്യാം ഒരുക്കിയ നിമിഷ സജയൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഫൂട്ട് പ്രിൻറ്സ് ഓഫ് വാട്ടർ’, കൗതർ ബെൻ ഹനിയയുടെ ‘ഫോർ ഡോട്ടേഴ്സ്’, കൊറിയൻ ചിത്രം ‘എ ലെറ്റർ ഫ്രം ക്യോട്ടോ’, മൌനിയ മെഡൂർ സംവിധാനം ചെയ്ത അറബിക് സിനിമയായ ‘ഹൂറിയ’, റമതാ ടൗലെയ് സൈ്സിന്റെ ‘ബാനൽ ആന്റ് അദമ’, ജൂലൈ ജംഗ് സംവിധാനം ചെയ്ത ‘നെക്സ്റ്റ് സോഹി’, ലറ്റിഷ്യ കൊളംബാനി ഒരുക്കിയ ‘ദി ബ്രേയിഡ്’ എന്നീ ചിത്രങ്ങളാണ് മേളയിലെ ഫീമെയ്ൽ ഗേസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.