
സുബ്ബലക്ഷ്മിയുടെ പല്ലുകൾ നഷ്ടപ്പെട്ടത് തന്റെ യൗവ്വനത്തിൽ തന്നെ; 35ാമത്തെ വയസിലെ അപകടത്തിന് ശേഷം സംഭവിച്ചത്…
നാല് തലമുറയുടെ ഓര്‍മ്മകള്‍ ബാക്കി വച്ച് യാത്രയായിരിക്കുകയാണ് നടി സുബ്ബലക്ഷ്മി. കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി അമ്മാൾ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ സിനിമയിലേക്കുള്ള വരവ് 69–ാം വയസ്സിലായിരുന്നു. എന്നിട്ട് കൂടി നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
പല്ലു പോകുന്ന പ്രായത്തിൽ സിനിമയിലേക്കെത്തിയ കഥ വിവരിച്ച് സുബ്ബലക്ഷ്മി തന്നെ ചിരിക്കുമായിരുന്നു. പക്ഷേ താരത്തിന്റെ പല്ലുകൾ നഷ്ടപ്പെട്ടത് കൂടിയ പ്രായത്തിലല്ല, തന്റെ 35–ാം വയസ്സിൽ ഒരപകടത്തിൽ പെട്ടായിരുന്നു. എന്നാൽ വയ്പുപല്ലു വയ്ക്കാൻ സുബ്ബലക്ഷ്മി ആ പ്രായത്തിലും തയാറായില്ല. പിന്നീടങ്ങോട്ട് മരണം വരെയും പല്ലുകളില്ലാതെ ജീവിച്ചു.
2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെയാണ് സുബ്ബലക്ഷ്മിയമ്മാൾ ബിഗ്സ്ക്രീനിലെത്തുന്നത്. നടൻ സിദ്ദീഖ് ആണു നന്ദനത്തിലെ വേഷത്തിലേക്ക് സംവിധായകനായ രഞ്ജിത്തിനോട് ശുപാർശ ചെയ്തത്. നാട്ടിൻപുറത്തുകാരി മുത്തശ്ശിയായ ശേഷം രണ്ടാമത്തെ ചിത്രമായ ഗ്രാമഫോണിൽ ഫ്രോക്ക് ധരിച്ച ആംഗ്ലോ ഇന്ത്യൻ മുത്തശ്ശിയായി അഭിനയിച്ചു. കല്യാണരാമനാണ് ഏറെ പ്രശസ്തി നേടിക്കൊടുത്ത സിനിമ. മലയാളത്തിനു പുറമെ അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
Related Posts

“ലാലേട്ടൻ്റെ വെല്ലുവിളി സീനുകൾ മലയാളികൾക്കെന്നും ഹരമായിരുന്നു ” ; കുറിപ്പ് വൈറൽ

“പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd ഇൻട്രോ ഉള്ള പടം 20:20 അല്ല …!അത് ബെസ്റ്റ് ആക്ടർ ആണ് “
