“അന്ന് കോളേജിൽ ഏറ്റവും കൂടുതൽ അനുകരിച്ചത് മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ ആയിരുന്നു “: നിവിൻ പോളി
മോളിവുഡിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന യുവതാരങ്ങളിൽ ഒരാളാണ് നിവിൻ പോളി. ഏറെ ആരാധകർ പിന്തുടരുന്ന ആരുടെ ആരാധകനാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. കോളേജ് കാലം മുതൽ താനൊരു വലിയ മമ്മൂട്ടി ഫാൻ ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രേമം സിനിമ റിലീസ് ചെയ്ത സമയത്ത് മനോരമ ന്യൂസ് ടോക്ക് ഷോയിൽ പങ്കെടുത്തപ്പോൾ താരം പങ്കുവെച്ച് വാക്കുകൾ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിവിൻ പോളി തന്റെ ചെറുപ്പകാലത്ത് അനുകരിച്ച ട്രെൻഡുകളെ കുറിച്ച് ചോദിച്ചപ്പോൾ പ്രേമത്തിൽ യുവാക്കൾ തന്റെ ശൈലി അനുകരിക്കുന്നത് പോലെ കോളേജ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ അനുകരിച്ചത് താൻ ഏറെ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ സേതുരാമയ്യർ സിബിഐയെ ആണ്.
സിനിമയിൽ നിന്ന് ആക്കാലത്ത് വിജയിച്ച കഥാപാത്രങ്ങളിൽ നിന്നും നായകന്മാരെ കോളേജുകളിൽ അനുകരിക്കുന്നത് പുതിയ കാര്യമല്ലെന്നുള്ള വസ്തുതയും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് താൻ തുടങ്ങിയതാണ് മമ്മൂട്ടി ആരാധന . കോളേജിൽ പഠിക്കുന്ന കാലത്ത് സേതുരാമയ്യർ സി.ബി.ഐയെ പോലെ താൻ വസ്ത്രം ധരിച് കോളേജിൽ പോകുമായിരുന്നുo തന്റെ ജൂനിയർമാരെയും മമ്മൂട്ടിയെ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ചുവെന്നും നിവിൻ പോളി പറഞ്ഞു. സേതുരാമയ്യരിലെ മമ്മൂട്ടിയുടെ ബാഗ്രൗണ്ട് സൗണ്ട് ഉച്ചത്തിൽ വച്ചു കൊണ്ട് മമ്മൂട്ടിയെപ്പോലെ സംസാരിച്ചും നടന്നും തങ്ങൾ മമ്മൂട്ടി ആരാധന ഏവരെയും അറിയിച്ചിരുന്നു.
തങ്ങൾ ആ സമയത്ത് ഏറ്റവും കൂടുതൽ കണ്ടിരുന്നത് മമ്മൂട്ടി ചിത്രങ്ങൾ ആയിരുന്നു. അതുമാത്രമല്ല സിനിമാ താരങ്ങളെയോ കഥാപാത്രങ്ങളെയോ ഇത്തരത്തിൽ അനുകരിക്കുന്നത് മോശമായ കാര്യമല്ലെന്നാണ് നിവിൻ പോളി പറയുന്നത് . പക്ഷേ, ഒരു പരിധിവരെ നാം ആ നിയന്ത്രണം നിലനിർത്തണം. അത് ചുറ്റുമുള്ള ആളുകളെ ദ്രോഹിക്കുകയും പൊതു ശല്യമായി മാറുകയും ചെയ്യരുത് . അനുകരണം എ ന്നത് കോളേജ് ജീവിതത്തിന്റെയോ അല്ലെങ്കിൽ ചെറുപ്പ കാലത്തെയോ ഒരു ഭാഗമാണ്. എന്നാൽ പ്രേമം സ്റ്റൈൽ ആരോ ജീവിതത്തിൽ അനുകരിച്ചപ്പോൾ അത് സംഭവിച്ചത് ആരുടെയോ ജീവൻ നഷ്ടപ്പെടുന്നതിൽ കലാശിച്ചത് അൽപ്പം വേദനാജനകമായിരുന്നു. നിവിൻ പോളി ഒരു വലിയ മമ്മൂട്ടി ആരാധകനാണ് എന്ന വാർത്ത മമ്മൂട്ടി ആരാധകർ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.